ആദ്യം തിയേറ്ററിൽ ഓടട്ടെ, പിന്നാകാം ഒടിടി; ‘തുടരും’ പ്രതീക്ഷിച്ച നേട്ടം നേടിയില്ലെന്ന് ഫിലിം ചേമ്പർ

സിനിമകളുടെ ഒടിടി റിലീസിന് മാർഗനിർദേശവുമായി ഫിലിം ചേമ്പർ. തീയറ്റർ റിലീസ് കഴിഞ്ഞ് 42 ദിവസത്തിന് ശേഷമേ ഒടിടി റിലീസ് അനുവദിക്കൂ എന്ന് ഫിലിം ചേംബർ വ്യക്തമാക്കി. ജൂൺ ഒന്നു മുതൽ രജിസ്റ്റർ ചെയ്ത സിനിമകളിൽ ചേംബറിന്റെ തീരുമാനം കർശനമായി നടപ്പിലാക്കും. നിർദേശം ലംഘിക്കുന്നവരുമായി ഭാവിയിൽ തിയേറ്റർ ഉടമകൾ സഹകരിക്കേണ്ട എന്നാണ് ഫിലിം ചേമ്പറിന്റെ തീരുമാനം.

മോഹൻലാൽ ചിത്രം ‘തുടരും’ തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. എന്നാൽ 35 ദിവസത്തിനു ശേഷം സിനിമ ഒടിടിയിൽ റിലീസ് ആയി. ഇത് വലിയ നഷ്ടമാണ് തിയേറ്ററുകൾക്ക് ഉണ്ടാക്കിയത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഒടിടി റിലീസ് സംബന്ധിച്ച് മുൻപെടുത്ത തീരുമാനം കർശനമായി നടപ്പാക്കാൻ ധാരണ ആയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top