പ്രശ്ന പരിഹാരത്തിന് സംഘടിപ്പിച്ച സിനിമ കോൺക്ലേവ് വിവാദത്തിൽ; ജാതി അധിക്ഷേപവുമായിഅടൂർ; ഹേമ കമ്മിറ്റി റിപ്പോർട്ടിനെന്ത് പറ്റിയെന്ന് ശ്രീകുമാരൻ തമ്പി

സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച സിനിമ കോൺക്ലേവ് വിവിവാദത്തിൽ. സമാപനവേദിയിൽ അടൂർ ഗോപലകൃഷ്ണൻ നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. എസ് സി (scheduled caste) കാർക്ക് സിനിമ എടുക്കുന്നതിനു മുൻപ് മൂന്നുമാസത്തെ കൃത്യമായ പരിശീലനം നൽകണം. ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നൽകുന്നത് വളരെ കൂടുതലാണ്. അത് 50 ലക്ഷമാക്കികുറയ്‌ക്കണമെന്നുമാണ് മുതിർന്ന ചലച്ചിത്ര പ്രവർത്തകനായ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

Also Read : ഡബ്യൂസിസിക്ക് അതൃപ്തി; സിനിമാനയം രണ്ടു മാസത്തിനകം; കാസ്റ്റിംഗ് കൗച്ച് ഒഴിവാക്കാൻ കർശന നടപടി

ഇതിനെ തുടർന്ന് വേദിയിലുണ്ടായിരുന്ന സിനിമാ പ്രവർത്തകർ പ്രതിഷേധമുയർത്തി. സംവിധായകനായ ഡോ. ബിജുവിനെ ഉൾപ്പെടെ ചൂണ്ടിക്കൊണ്ടാണ് അവർ അടൂരിന് മറുപടി പറയാൻ ശ്രമിച്ചത്. എന്നാൽ ഇത് വകവെക്കാതെ അടൂർ ഗോപാലകൃഷ്ണൻ പ്രസംഗം തുടർന്നു. സ്ത്രീകൾ ആയതുകൊണ്ട് മാത്രം സിനിമ നിർമ്മിക്കാൻ പണം നൽകരുതെന്നും അടൂർ പറഞ്ഞു. അവർക്കും കൃത്യമായ പരിശീലനം നൽകിയിട്ട് വേണം പണം നൽകാൻ. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ നടന്നത് വൃത്തികെട്ട സമരമാണെന്നും അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു.

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് തയ്യാറാക്കിയ ഹേമകമ്മിറ്റി റിപ്പോർട്ട് എവിടെയാണെന്ന് ശ്രീകുമാരൻ തമ്പി ചോദിച്ചു. റിപ്പോർട്ടിൽ വിവരങ്ങൾ നൽകിയവർ തന്നെ പരാതി കേസാകുമെന്ന സാഹചര്യത്തിൽ പിന്തിരിയുന്ന സാഹചര്യമാണ് ഉണ്ടായത്. ഹേമ കമ്മിറ്റി കമ്മിറ്റി റിപ്പോർട്ടിന് എന്താണ് സംഭവിച്ചത് ? ശ്രീകുമാരൻ തമ്പി ചോദിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top