സെഞ്ചുറി അടിച്ചു കഴിഞ്ഞാല്‍ ക്രീസ് വിടും പ്രിയന്‍; നൂറാമത്തെ മോഹന്‍ലാല്‍ ചിത്രത്തോടെ വിരമിക്കുമെന്ന് ഹിറ്റ്‌മേക്കര്‍

പ്രിയദര്‍ശന്‍ സംവിധാന രംഗത്ത് നിന്ന് വിരമിക്കാനൊരുങ്ങുന്നു. നൂറാമത്തെ ചിത്രത്തിന്റെ പണി പൂര്‍ത്തിയായാല്‍ അരങ്ങൊഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. മോഹന്‍ലാലിനെ നായകനാക്കിയുള്ള അവസാന പടത്തോടെ സംവിധായക കുപ്പായം അഴിച്ചു വെക്കുമെന്ന് പ്രീയദര്‍ശന്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്.

അക്ഷയ്കുമാര്‍ നായകനായുള്ള മൂന്ന് ഹിന്ദി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും നൂറാമത്തെ ചിത്രത്തിന്റെ പണി തുടങ്ങുക. ഭുത് ബംഗ്ല(Bhoot Bangla) ഹേര ഫേരി 3 (Hera Pheri ) ഹായ് വാന്‍ ( Haiwaan ) എന്നീ ഹിന്ദി ചിത്രങ്ങളുടെ പണിപ്പുരയിലാണ് അദ്ദേഹം. ഹായ് വാനില്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. പ്രീയന്‍ സംവിധാനം ചെയ്ത ‘ഒപ്പം ‘ എന്ന മലയാള സിനിമയുടെ റീ- മേക്കാണ് ഹെയ് വാന്‍. മലയാളം, തമിഴ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി ഇതിനോടകം 96 ചിത്രങ്ങള്‍ സംവിധാനം ചെയ്തു കഴിഞ്ഞു.

ഹായ് വാനിന്റെ ചിത്രീകരണത്തിന് കൊച്ചിയില്‍ തുടക്കം കുറിച്ചു കഴിഞ്ഞു. സെയ്ഫ് അലി ഖാന്‍ ആകും ഒപ്പത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച അന്ധനായ കഥാപാത്രമായി എത്തുക. സമുദ്രക്കനി അവതരിപ്പിച്ച വില്ലന്‍ വേഷത്തില്‍ അക്ഷയ് കുമാറാണ്.17 വര്‍ഷത്തിന് ശേഷമാണ് പ്രീയനും അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. തഷാന്‍ എന്ന ചിത്രത്തിലാണ് മൂവരും ഒന്നിച്ചത്.

മുംബൈയില്‍ ചിത്രീകരിക്കാന്‍ പ്ലാന്‍ ചെയ്തിരുന്ന സീക്വന്‍സുകളാണ് കൊച്ചിയില്‍ എടുക്കുന്നത്. മുംബൈയില്‍ ഷൂട്ടിംഗ് നടത്താന്‍ ഉദ്ദേശിച്ച സ്ഥലത്ത് അനുവാദം ലഭിച്ചില്ല. അതിനു പകരമൊരു സ്ഥലം നോക്കിയപ്പോള്‍ കൊച്ചിയാണ് പറ്റിയ സ്ഥലമെന്ന് തോന്നിയതുകൊണ്ടാണ് കൊച്ചിയില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒന്‍പത് വര്‍ഷം മുമ്പ് ഇതേ സ്ഥലത്തുവച്ച് തന്നെയാണ് ‘ഒപ്പം’ സിനിമയിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്.

1984ല്‍ റിലീസ് ചെയ്ത പൂച്ചയ്‌ക്കൊരു മൂക്കുത്തിയായിരുന്നു പ്രീയന്റെ ആദ്യചിത്രം. ബോളിവുഡിലും മലയാളത്തില്‍ സൃഷ്ടിച്ച വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രിയദര്‍ശനിലെ സംവിധായകന് കഴിഞ്ഞു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ 40 വര്‍ഷത്തെ നിലനില്‍പ്പിന് നിദാനം. ഒരു കാലത്ത് തിരക്കഥകള്‍ അതേപടി ക്യാമറയിലേക്ക് പകര്‍ത്തി വയ്ക്കുന്നതായിരുന്നു സംവിധാനം. എന്നാല്‍ ആ ചിട്ടവട്ടങ്ങളൊക്കെ പാടെ തിരുത്തിക്കുറിച്ച ചലച്ചിത്രകാരനാണ് പ്രീയന്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top