ഇത് ‘അഹാദിഷിക’യുടെ വിജയം; രണ്ട് പ്രതികൾ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി

നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണയുടെ ഒ ബൈ ഓസീ എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് വളരെ വിവാദമായിരുന്നു. സ്വന്തം ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് സ്ഥാപനത്തിലെ ജീവനക്കാർ തട്ടിയെടുത്തത് 69 ലക്ഷം രൂപയായിരുന്നു. ഇതിനെതിരെ പരാതി നൽകിയെങ്കിലും പരാതിക്കാരെ പോലും കുറ്റക്കാരാക്കുന്ന സംഭവങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്.

പരാതി നൽകിയ ദിയയ്ക്കും ദിയയുടെ ഭർത്താവിനും കൂടാതെ പിതാവായ കൃഷ്ണകുമാറിനുമെതിരെ വരെ വിരൽ ചൂണ്ടുന്ന രീതിയിലായിരുന്നു പിന്നീടുള്ള നടപടികൾ. തട്ടിക്കൊണ്ടു പോകൽ, പീഡനം, കൂടാതെ ജാതീയ അധിക്ഷേപം വരെ ഇവർക്കെതിരെ ജീവനക്കാർ ഉന്നയിച്ചിരുന്നു. പക്ഷെ ഒരു തെളിവുകളും ജീവനക്കാർക്ക് ഇവർക്കെതിരെ നൽകാൻ കഴിഞ്ഞില്ല എന്നതാണ് സത്യാവസ്ഥ. എന്നാൽ ദിയയും കുടുംബവും ജീവനക്കാർക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളടക്കമാണ് നൽകിയത് .അതുകൊണ്ട് തന്നെയാണ് ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതും.

ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയതിനു തെളിവുണ്ടെന്ന് പോലീസ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇത് ഇവരുടെ ബാങ്ക് രേഖകളുടെ പരിശോധനയിലൂടെ തെളിയുകയും ചെയ്തു. ഈ തെളിവുകളാണ് പോലീസ് കോടതിയിൽ ഹാജരാക്കിയത്. ഇവരെ വിശദമായി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരുന്നു.. ഇതിന് പിന്നാലെയാണ് കോടതി മുൻകൂർ ജാമ്യം അപേക്ഷ തള്ളി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചത്.

കേസിലെ പ്രതികളായ രണ്ടു പേർ ഇന്ന് ക്രൈംബ്രാഞ്ചിനു മുൻപാകെ കീഴടങ്ങി. വിനീത, രാധാകുമാരി എന്നിവരാണ് ഇഹാജരായത്. എന്നാൽ ദിവ്യ എന്ന പ്രതി ഹാജരായിട്ടില്ല. ദിയയുടെ വിവാഹ ശേഷം കടയിലെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത് ഈ 3 ജീവനക്കാരികൾ ആയിരുന്നു. സാധനങ്ങൾ വാങ്ങാൻ വരുന്നവരിൽ നിന്നും സ്വന്തം ക്യൂആർ കോഡ് കാണിച്ചാണ് ഇവർ പണം തട്ടിയെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top