സ്ത്രീധനത്തിന്റെ പേരിൽ തീ കൊളുത്തി കൊല്ലാൻ ശ്രമം. ആക്രമിച്ചത് കുടുംബത്തിലെ ആറുപേർ ചേർന്ന്

നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് യുവതിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതിന്റെ നടുക്കം മാറുന്നതിന് മുൻപാണ് ഇപ്പോൾ ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ വീണ്ടും കൊലപാതക ശ്രമം നടന്നത്. ഒരു കുടുംബത്തിലെ ആറു പേർ ചേർന്നാണ് യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല

13 വർഷം മുൻപാണ് നഴ്‌സായ പരുളും ദേവേന്ദ്രയും തമ്മിൽ വിവാഹിതരായത്. ഇവർക്ക് രണ്ട് ഇരട്ടക്കുട്ടിളുണ്ട്. വിവാഹസമയത്ത് പറഞ്ഞിരുന്ന സ്ത്രീധനം നൽകിയില്ലെന്ന് പറഞ്ഞാണ് പരുളിനെ ആക്രമിച്ചത്. യുവതിയുടെ ഭർത്താവായ ദേവേന്ദ്ര പൊലീസ് കോൺസ്റ്റബിൾ ആണ്.അടുത്തിടെ ഇയാൾക്ക് റാംപൂരിൽ നിന്ന് ബറേലിയിലേക്ക് സ്ഥലം മാ​റ്റം ലഭിച്ചിരുന്നു. സംഭവം നടക്കുമ്പോൾ ഇയാൾ അവധിയിലായിരുന്നു.

ദേവേന്ദ്രയെ കൂടാതെ ഇയാളുടെ മാതാവ്, അടുത്ത ബന്ധുക്കളായ സോനു, ഗജേഷ് ജിതേന്ദ്ര, സന്തോഷ് എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികൾക്കൾക്ക് എതിരെ ഗാർഹിക പീഡനം, കൊലക്കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ ഇവർ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം നടത്തി വരികയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top