കുടുംബത്ത് വച്ച കതിന പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
November 23, 2025 2:45 PM

തിരുവനന്തപുരം കാട്ടായിക്കോണത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന കതിന പൊട്ടിത്തെറിച്ചു. ക്ഷേത്രങ്ങളില്‍ വെടിവഴിപാടിനായി ഉപയോഗിക്കുന്ന കതിനയാണ് പൊട്ടിത്തഎറിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. വീട്ടിലുണ്ടായിരുന്ന ബാലകൃഷ്ണന്‍ എന്ന ആള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ക്ഷേത്രത്തിലേക്ക് ആവശ്യമായ കതിനയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ഇവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുക ആയിരുന്നു. കട്ടര്‍ ഉപയോഗിച്ച് ഇരുമ്പ് കമ്പി മുറിക്കുമ്പോള്‍ ഉണ്ടായ തീപ്പൊരി വെടിമരുന്നില്‍ വീണാണ് തീപിടിച്ചത്. പിന്നാലെ കതിനകളും പൊട്ടിത്തെറിച്ചു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here