SV Motors SV Motors

അർജുന് സമ്മാനമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

61-ാം ജന്മദിനം ആഘോഷിക്കുന്ന തമിഴ് നടൻ അർജുൻ സർജയ്ക്ക് പിറന്നാൾ സമ്മാനമായി അദ്ദേഹത്തിന്റെ തന്നെ പുതിയ ചിത്രo ‘ലിയോ’യുടെ പോസ്റ്റർ പുറത്തിറക്കി നിർമ്മാതാവ്.

‘ലിയോ’ എന്ന ചിത്രത്തിലെ അർജുന്റെ കഥാപാത്രമായ ഹരോൾഡ് ദാസിന്റെ ഫസ്റ്റ് ലുക്കാണ് സംവിധായകൻ ലോകേഷ് കനകരാജ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.


ദളപതി വിജയും അർജുനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ലിയോ’. ഒക്ടോബർ 19- നാണ് റിലീസ് ചെയ്യുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ‘ലിയോ’ റിലീസിന് ഒരുങ്ങുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്. എസ്. ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.


ഒടുവിൽ പുറത്തുവന്ന ചിത്രത്തിലെ ‘നാ റെഡി താൻ വരവാ’ എന്ന ഗാനവും പോസ്റ്ററും ആരാധകർക്കിടയിൽ തരംഗമായിരുന്നു.
2008 -ൽ ധരണി സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കുരുവി’ക്ക് ശേഷം 15 വർഷം കഴിഞ്ഞ് തൃഷയും വിജയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ലിയോ’ക്കുണ്ട്. അടുത്തിടെ ചിത്രത്തിൽ രജനികാന്തും ഉണ്ടാകുമെന്ന രീതിയിൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top