പഞ്ചനക്ഷത്ര കള്ള് ഷാപ്പുകൾ വരുന്നു; കുട്ടികൾക്കുള്ള പാർക്കുൾപ്പടെ നിരവധി സൗകര്യങ്ങൾ

പഞ്ചനക്ഷത്ര ബാറുകളൊക്കെ സംസ്ഥാനത്ത് നിലവിലുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പഞ്ചനക്ഷത്ര കള്ള് ഷാപ്പുകളാണ് വരാൻ പോകുന്നത്. ഇതിന് വേണ്ടിയുള്ള സ്ഥലസൗകര്യത്തിനായി താൽപര്യപത്രം ക്ഷണിച്ചു. സ്വന്തമായി സ്ഥലം ഉള്ളവർക്കോ സ്ഥലം പാട്ടത്തിനെടുത്തവർക്കോ ഇതിലേക്ക് അപേക്ഷിക്കാം. കള്ള് കുപ്പിയിലാക്കി വിൽക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിവരികയാണെന്ന് ടോഡി ബോർഡ് ചെയർമാൻ യുപി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

സർക്കാർ ടൂറിസം മേഖലയായി വിജ്ഞാപനം ചെയ്ത സ്ഥലങ്ങളിലാണ് ഷാപ്പുകൾ വരുന്നത്. ഈ സ്ഥലങ്ങളിൽ രണ്ടായിട്ടായിരിക്കും റസ്റ്റോറന്റും കള്ള് ഷാപ്പും പ്രവർത്തിക്കുക. ഇവിടേയ്ക്ക് പോകാൻ പ്രത്യേക വഴികളും വേണം. ശുചിമുറി, കുട്ടികൾക്കുള്ള പാർക്ക് എന്നിവയും ഉണ്ടാകും. ബോർഡ് വിജ്ഞാപനം ഇറക്കിയ രീതിയിലാകണം ഭക്ഷണക്രമം. കൂടാതെ അബ്കാരി ചട്ടപ്രകാരം ഷാപ്പ് നടത്താനുള്ള തെങ്ങുകളും വേണം. തെങ്ങുകൾ ഇല്ലെങ്കിൽ മറ്റു സ്ഥലങ്ങളിൽ നിന്ന് ബോർഡ് ഇടപെട്ട് കള്ള്, ഷാപ്പുകളിൽ എത്തിക്കും.

ഫോർസ്റ്റാർ ഫൈവ് സ്റ്റാർ പദവിയാണ് കള്ള് ഷാപ്പുകൾക്ക് നൽകാൻ പോകുന്നത്. ബോർഡ് പരിശോധിച്ചതിന് ശേഷമാകും സ്റ്റാർ പദവി നൽകുക. ആറു വർഷത്തേക്കാണ് പദവി നൽകുന്നത്. നടത്തിപ്പുകാർക്ക് തൊഴിലാളികളെയും ആവശ്യമെങ്കിൽ കള്ള് ചെത്താനുള്ള പരിശീലനവും ബോർഡ് നൽകുന്നതാണ്. സെപ്റ്റംബര്‍ 30വരെ അപേക്ഷ നൽകാം. കള്ള് കേടുകൂടാതെ കുപ്പിയിലാക്കി സ്റ്റോറുകൾ വഴി വില്പന നടത്തുകയാണ് ടോഡി ബോർഡിന്റെ അടുത്ത ലക്ഷ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top