വീണ്ടും ഒരു പേവിഷ മരണം; തെരുവുനായ കടിച്ച അഞ്ചു വയസ്സുകാരന്‍ മരിച്ചു

കണ്ണൂരില്‍ തെരുവുനായ കടിച്ച അഞ്ചുവയസുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു. തമിഴ്‌നാട് കള്ളക്കുറിശ്ശി സ്വദേശി മണിമാരന്റെ മകന്‍ ഹാരിത്ത് ആണ് മരിച്ചത്. പേവിഷ ബാധയേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നg. വീട്ടുമുറ്റത്ത് വച്ചായിരുന്നു കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. ആദ്യ മൂന്നു കുത്തിവയ്പ്പുകളും എടുക്കുകയും ചെയ്തിരുന്നു.

മെയ് 31നായിരുന്നു തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ കണ്ണിനും കാലിനുമാണ് കടിയേറ്റത്. പനി, ഉമിനീര്‍ ഇറക്കാന്‍ പ്രയാസം തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടായതോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ കുട്ടിയുടെ നില ഗുരുതരമായി. ഇന്ന് രാവിലെ മരണം സംഭവിക്കുക ആയിരുന്നു.

കുത്തിവയ്പ്പ് എടുക്കുന്നതിന് മുന്‍പു തന്നെ പേവിഷം കുട്ടിയുടെ തലച്ചോറില്‍ എത്തിയിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top