തിരുവനന്തപുരത്തെ സ്കൂളിൽ ഭക്ഷ്യവിഷബാധ; 36 വിദ്യാർത്ഥികൾ ആശുപത്രിയിൽ..

തിരുവനന്തപുരം നാവായിക്കുളം കിഴക്കനേല ഗവ. എൽ പി സ്കൂളിൽ ഭക്ഷ്യവിഷബാധ. 36 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് വിവരം. ബുധനാഴ്ച കുട്ടികൾക്ക് ഫ്രൈഡ് റൈസും ചിക്കൻ കറിയും നൽകിയിരുന്നു. ഇതിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് വിവരം.
ഭക്ഷണം കഴിച്ച കുട്ടികൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്നാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 250 ഓളം വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ വിവരം സ്കൂൾ അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചില്ല. കൂടാതെ സ്ഥിരം മെനുവിൽ നിന്നും മാറി മാംസാഹാരം നൽകിയ വിവരവും പറഞ്ഞിരുന്നില്ല.
കുട്ടികൾ ഓരോരുത്തരായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്തോടെയാണ് ഭക്ഷ്യവിഷബാധയെ കുറിച്ച് പുറത്തറിയുന്നത്. ആരോഗ്യ വിഭാഗം സ്കൂളിൽ പരിശോധന നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here