ഫുട്‌ബോള്‍ മിശിഹായെ നേരിട്ട് കാണാന്‍ കാത്തിരിക്കാം; മെസ്സി ഇന്ത്യയില്‍ എത്തുന്നു, കേരളത്തിലേക്ക് അല്ല

ഇതിഹാസ താരം ലയണല്‍ മെസ്സി ഇന്ത്യയിലേക്കെത്തുമെന്ന വാര്‍ത്ത ആവേശത്തോടെയാണ് ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഡിസംബര്‍ 13ന് ഇന്ത്യയില്‍ എത്തുന്ന മെസ്സി രണ്ട് ദിവസം ഇവിടെയുണ്ടാകും. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ച് മെസ്സിയെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ സെവന്‍-എ-സൈഡ് ഫുട്‌ബോളായ ‘ഗോട്ട് കപ്പ്’ എന്ന ടൂര്‍ണമെന്റില്‍ മെസ്സി അത്ഥിയായി പങ്കെടുക്കും. കുട്ടികള്‍ക്കായി ഒരു ഫുട്‌ബോള്‍ വര്‍ക്ക്‌ഷോും നടത്തുന്നുണ്ട്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താരവുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. കടാതെ മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും മെസ്സിയും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്യും. ഡല്‍ഹിയിലും മുംബൈയിലും വച്ച് ആരാധകര്‍ക്ക് മെസ്സിയെ നേരില്‍ കാണാനുള്ള അവസരവും ഉണ്ടാകും.
കേരളത്തിലേക്ക് മെസ്സി എത്തും എന്ന് കായികമന്ത്രി അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചെങ്കിലും. ഇക്കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തത വന്നിട്ടില്ല. ഒക്ടോബറില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായി മെസ്സി കേരളത്തിലെത്തും എന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ഒന്നും നടന്നിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here