ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സിപിഎമ്മുകാർ പോലീസ് പിടിയിൽ; അറസ്റ്റിലായത് ബാംഗ്ലൂരിൽ നിന്നും

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ ഷാജന്‍ സ്‌കറിയയെ തൊടുപുഴ മങ്ങാട്ടു കവലയില്‍ വച്ച് ആക്രമിച്ച സിപിഎം പ്രവർത്തകരെ പിടികൂടി പോലീസ്. മാത്യൂസ് കൊല്ലപ്പള്ളിയടക്കമുള്ളവരാണ് ബാംഗ്ലൂരിൽ നിന്ന് പിടിയിലായത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയാണ് ഷാജന്‍ സ്‌കറിയയെ അഞ്ചു പേര്‍ ചേർന്ന് മർദ്ധിച്ചത്.
Also Read : മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു
മർദ്ദനത്തിന് ശേഷം പ്രതികൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതികളെ തൊടുപുഴ സ്റ്റേഷനിൽ എത്തിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തും.
ഷാജൻ സ്കറിയയെ മർദിച്ച ശേഷം ബാംഗ്ലൂരിലേക്ക് കടന്ന പ്രതികളെ തൊടുപുഴ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വ്യക്തിവൈരാഗ്യമാണ് മർദനത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here