ലിവിങ് ടുഗെതർ പാർട്ണറോട് ലൈംഗിക തൊഴിലിന് ഇറങ്ങാൻ നിർബഡിച്ചു; വഴങ്ങാതെ വന്നപ്പോൾ ജീവനെടുത്തു

ലിവിങ് ടുഗെതർ പങ്കാളിയെ യുവാവ് കൊലപ്പെടുത്തി. വേശ്യാവൃത്തിക്ക് പോയി വരുമാനം ഉണ്ടാക്കണമെന്ന നിരന്തരമായ നിർബന്ധം നിരസിച്ചതോടെയാണ് 22കാരിയെ യുവാവ് കൊലപ്പെടുത്തിയത്. പുഷ്പ എന്ന യുവതിയെ ആണ് ഷെയ്ക് ഷമ്മ എന്ന യുവാവ് കൊലപ്പെടുത്തിയത്. ആന്ധ്ര പ്രദേശിലെ അംബേദ്കർ കൊനസീമ ജില്ലയിലാണ് സംഭവം.
ആദ്യഘട്ടങ്ങളിൽ സ്നേഹത്തോടെ പുഷ്പയോട് ഷമ്മ ഈയാവശ്യം പറഞ്ഞെങ്കിലും തമാശയെന്ന് കരുതി അവഗണിച്ചു. പിന്നീട് നിർബന്ധത്തിലേക്ക് നീങ്ങിയപ്പോൾ അത് നടക്കില്ലെന്ന് യുവതി ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് കൊലപാതകത്തിൽ കലാശിച്ചത്. പുഷ്പ ഭർത്താവുമായി പിരിഞ്ഞ ശേഷം, ആറ് മാസമായി ഷമ്മയ്‌ക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇരുവരും വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
മദ്യപിച്ച് പുഷ്പയുമായി വഴക്കുണ്ടാക്കുന്നതും പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. തൊഴിലിലേക്ക് ഇറങ്ങില്ലെന്ന് പുഷ്പ തറപ്പിച്ച് പറഞ്ഞതോടെ ഷമ്മ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. നെഞ്ചിന്റെ ഇടതു വശത്തും കാലിലും കുത്തി. പുഷ്പയുടെ അമ്മ ഗംഗയെയും ഇടപെടാൻ ശ്രമിച്ച സഹോദരനെയും ആക്രമിച്ചു.രക്തം വാർന്ന് പുഷ്പ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here