പുലിപല്ല് സുരേഷ് ഗോപിക്ക് പുലിവാലാകുമോ? ബിജെപി നേതാക്കളുടെ മൊഴിയെടുക്കാൻ വനംവകുപ്പ്

സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസിൽ ബിജെപി നേതാക്കളുടെ മൊഴിയെടുക്കാൻ വനംവകുപ്പ്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവായിരുന്ന മുഹമ്മദ് ഹാഷിം സുരേഷ് ഗോപി പുലിപ്പല്ല് മാല ധരിച്ച് നിൽക്കുന്ന വീഡിയോ ഉൾപ്പെടെയാണ് വനവകുപ്പിന് പരാതി നൽകിയിരുന്നത്. വിഡിയോയിൽ സുരേഷ് ഗോപിക്കൊപ്പമുള്ള നേതാക്കളുടെ മൊഴിയെടുക്കുന്ന നടപടികളിലേക്ക് വനംവകുപ്പ് കടക്കുകയാണ്.

Also Read : ഒടുവിൽ സുരേഷ്ഗോപി മിണ്ടി; ആരോപണം ഉന്നയിച്ചവർക്ക് വാനരന്മാര്‍ എന്ന് ആക്ഷേപം

ഇതിന്റെ ഭാഗമായി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ അനീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ മൊഴിയെടുക്കും. ഇവർക്ക് വനം വകുപ്പ് ഉടൻ നോട്ടീസ് അയക്കും. പുലിപ്പല്ലുമാല ഉപയോഗിച്ച കേസിൽ വേടൻ നടപടി നേരിടുന്ന സാഹചര്യത്തിലായിരുന്നു സുരേഷ് ഗോപിക്കെതിരെയും പരാതി ഉയർന്നത്. പുലിപ്പല്ല് മാലയെക്കുറിച്ച് നേതാക്കൾക്ക് എന്തെങ്കിലും അറിവുണ്ടോ എന്നാണ് വനംവകുപ്പ് അന്വേഷിക്കുന്നത്. നേരത്തെ പരാതിക്കാരനിൽ നിന്നും വനം വകുപ്പ് മൊഴിയെടുത്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top