AISF മുൻ സംസ്ഥാന സെക്രട്ടറി BJPയിൽ; തിരുവനന്തപുരത്തെ CPIൽ വിഭാഗീയത രൂക്ഷം

വിഭാഗീയതയെ തുടർന്ന് എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു ബിജെപിയിൽ. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അരുൺ ബാബുവിന് പാർട്ടി അംഗത്വം നൽകി. ഇതോടെ തിരുവനന്തപുരം ജില്ലയിലെ സിപിഐയിൽ നിലനിൽക്കുന്ന വിഭാഗീയത മറ നീക്കി പുറത്ത് വരുകയാണ്. യൂണിവേഴ്സിറ്റി കോളേജിൽ വച്ച് എസ്എഫ്ഐ പ്രവർത്തകർ അരുൺ ബാബുവിന്റെ മുണ്ടുരിച്ച് ആക്രമിച്ചത് വലിയ വാർത്തയായിരുന്നു.
Also Read : എസ്എഫ്‌ഐയുടെ കാടത്തം തുറന്ന് കാട്ടാന്‍ എഐഎസ്എഫ്; മര്‍ദ്ദനമേറ്റവരുടെ വിവരങ്ങളുമായി പുസ്തകം
2019ൽ കേരള യൂണിവേഴ്സിറ്റി കോളേജിൽ ഇലക്ഷന് മത്സരിക്കാനെത്തിയ മണിമേഖല എന്ന വിദ്യാർത്ഥിനിയെ എസ്എഫ്ഐക്കാർ കോളേജിനുള്ളിൽ മർദ്ദിക്കുകയാണെറിഞ്ഞ് കോളേജിൽ എത്തിയ അരുൺ ബാബുവിനെ സംസാരിക്കാം എന്ന് പറഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ അകത്തേക്ക് വിളിക്കുകയും മുണ്ടും ഷർട്ടും ഉരിഞ്ഞ് അടിവസ്ത്രം മാത്രമാക്കി മർദ്ദിക്കുകയുമായിരുന്നു. ജീവനും കൊണ്ട് ഓടി അരുൺ ബാബു പുറത്തുള്ള പോലീസ് ജീപ്പിലെ ടർക്കിയെടുത്ത് സ്വന്തം നാണം മറക്കുകയായുമായിരുന്നു. വർഷങ്ങളോളം സംഘടനയുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന അരുൺ ബാബു വിദ്യാർത്ഥി സംഘടനയിൽ നിന്നും സ്ഥാനമൊഴിഞ്ഞതോടെ പാർട്ടി നേതൃത്വം അരുൺ ബാബുവിനെ തഴയുകയായിരുന്നു.
Also Read : സ്വന്തം ചാനലുമായി സിപിഐ; മാധ്യമങ്ങൾ അവഗണിക്കുമ്പോൾ ബദലായി ‘കനൽ’
സംഘടനയിൽ നായർ പക്ഷം ആധിപത്യം സ്ഥാപിക്കുന്നു എന്ന ആരോപണങ്ങൾ ജില്ലാ സമ്മേളനകാലത്ത് തന്നെ ഉയർന്നിരുന്നു. ഒരു കൂട്ടം നേതാക്കന്മാർ അതുമായി ബന്ധപ്പെട്ട ലഘുലേഖ അടിച്ചിറക്കുകയും സമ്മേളന നഗരിയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എഐഎസ്എഫ് സംസ്ഥാന പ്രസിഡൻറ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിക്കുകയും ക്രൂര മർദ്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്‌ത ജെ. അരുൺബാബു പാർട്ടിയിൽ ഒരിടത്തുമില്ല എന്ന ആരോപണം ലഘുലേഖയിൽ ഉണ്ടായിരുന്നു.
Also Read : എസ്എഫ്‌ഐയെ അടപടലം അധിക്ഷേപിച്ചിടും മിണ്ടാതെ സിപിഎം; ഫാസിസ്റ്റ് കഴുകന്മാര്‍ എന്ന വിളി ആവര്‍ത്തിച്ച് സിപിഐ
കാനം രാജേന്ദ്രൻ്റെ നിര്യാണത്തോടെ ജില്ലയിലെ സിപിഐയിലെ ശാക്തിക ചേരിയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. പഴയ ഇസ്‌മയിൽ പക്ഷക്കാരൻ ആണെങ്കിലും കാനത്തോട് വിധേയപ്പെട്ട് നിന്നിരുന്ന മന്ത്രി ജി.ആർ.അനിൽ സംഘടനയെ നിയന്ത്രിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തു തുടങ്ങിയതെന്ന് സംഘടനക്കുള്ളിൽ നിന്നുതന്നെ ആരോപണങ്ങൾ ഉയരുന്നുണ്ട്. തിരുവനന്തപുരം സിപിഐയിലെ ജനകീയ മുഖങ്ങളായ മീനാങ്കല്‍ കുമാറും സോളമന്‍ വെട്ടുകാടും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായതും ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയുടെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here