മുൻ ഡിജിപി ജേക്കബ് തോമസ് RSSലേക്ക്; സംഘപരിവാർ ലക്ഷ്യം വയ്ക്കുന്നതെന്ത്?

മുൻ ഡിജിപി ജേക്കബ് തോമസ് RSSൽ സജീവമാകുന്നു. പോലീസ് സേനയിൽ RSS ഇടപെടലുകൾ സജീവമാകുന്നു എന്ന ചർച്ചകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻ ഡിജിപിയുടെ നടപടി ചർച്ചയാവുകയാണ്. ജനക്ഷേമം ലക്ഷ്യം വച്ചുകൊണ്ടാണ് താൻ RSS പ്രവർത്തനങ്ങൾ നടത്താൻ പോകുന്നത് എന്നാണ് ജേക്കബ് തോമസിന്റെ നിലപാട്.

“നൂറാം വർഷമാകുന്ന ആർഎസ്എസിൽ സജീവമാകാൻ തീരുമാനിച്ചു. ആർഎസ്‌എസിൽ ആകൃഷ്ടനായത് 1997 മുതലാണ്. ഇനി ആ ആശയങ്ങൾക്കൊപ്പം പോകുന്നു. സംഘത്തിന് രാഷ്ട്രീയമില്ല. അത് സന്നദ്ധ സംഘടനയാണ്. അതൊരു രാഷ്ട്രീയ പാർട്ടി അല്ല. ജനങ്ങളുടെ ക്ഷേമത്തിനായി ഇടപെടുക എന്നതാണ് ലക്ഷ്യം” എന്ന് ജേക്കബ് തോമസ് തന്റെ RSS പ്രവേശനത്തെ പറ്റി മാധ്യമങ്ങളോട് പറഞ്ഞു.

Also Read : ലോകത്തിലെ ഏറ്റവും വലിയ പാർട്ടി ബിജെപി; 14 കോടി അംഗങ്ങൾ; മോദിയെ പുകഴ്ത്തിയും RSSനെ പരാമർശിക്കാതെയും ജെപി നദ്ദ

എറണാകുളം പള്ളിക്കരയിൽ ഒക്ടോബർ ഒന്നിന് വിജയദശമി ദിനത്തിൽ RSS പദസഞ്ചലനത്തിൽ ഗണവേഷം ധരിച്ച് പങ്കെടുക്കും. ഇതോടെ സംഘടനയിൽ അദ്ദേഹം ഔദ്യോഗികമായി സജീവ പങ്കാളിയാകും. 2021ൽ ജെ പി നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിച്ച് ജേക്കബ് തോമസ് BJPയിൽ ചേർന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിഞ്ഞാലക്കുടയിൽ മത്സരിച്ചു പരാജയപ്പെട്ടു. നിലവിൽ BJPയിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നില്ല.

Also Read : കേരളീയത്തിൽ കല്ലുകടി; RSSനെ ‘സല്യൂട്ട് ചെയ്യുന്ന’ ശങ്കർ മഹാദേവനെ പങ്കെടുപ്പിക്കുമോ? പോസ്റ്ററുകളിൽ നിറഞ്ഞ് ഗായകൻ

സംസ്ഥാനത്തെ ആദ്യ വനിത ഡിജിപിയായിരുന്ന ആർ ശ്രീലേഖ നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റാണ്. മറ്റൊരു ഡിജിപിയായിരുന്ന ടി പി സെൻകുമാർ ഹിന്ദുഐക്യവേദിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. അത്തരം ഒരു സാഹചര്യത്തിലാണ് മുൻ ഡിജിപി RSSലേക്ക് പോകുന്നു എന്ന വാർത്ത ചർച്ചയാകുന്നത്. എഡിജിപി എംആർ അജിത് കുമാർ RSS നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതും വിവാദമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top