ചികിത്സാപിഴവിലെ അന്വേഷണം എങ്ങുമെത്തിയില്ല; കോമയിലായ മുൻ കലക്ടർ അന്തരിച്ചു; പ്രതിസ്ഥാനത്ത് ‘എസ്പി മെഡിഫോര്‍ട്ട്’

സർജറിക്ക് ശേഷം മാസങ്ങളോളം കോമയിലായിരുന്ന തിരുവനന്തപുരം മുന്‍ ജില്ലാ കലക്ടറും പബ്ലിക് റിലേഷൻസ് ഡയറക്ടറുമായിരുന്ന എം നന്ദകുമാര്‍ അന്തരിച്ചു. അനന്തപുരി ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സംഖ്യാശാസ്ത്രം, ജ്യോതിഷം, തന്ത്രവിദ്യ എന്നിവയില്‍ പാണ്ഡിത്യമുള്ള നന്ദകുമാര്‍ പ്രാസംഗികനും എഴുത്തുകാരനും ആയിരുന്നു. ചാനലുകളിലും സോഷ്യൽ മീഡിയയിലും ജ്യോതിഷ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പ്രശസ്തനായിരുന്നു. ജ്യോതിഷത്തിൽ വഴികാട്ടിയായി ‘പ്രശ്ന പരിഹാര വരിയോല’ എന്ന പുസ്തകവും നന്ദകുമാര്‍ രചിച്ചിട്ടുണ്ട്.

Also Read : മുന്‍ കലക്ടര്‍ എം നന്ദകുമാര്‍ സർജറിക്ക് പിന്നാലെ കോമയിലായി; ചികിത്സാ പിഴവെന്ന് പരാതി; ‘എസ്പി മെഡിഫോര്‍ട്ട്’ ന്യൂറോ സർജനെ പ്രതിയാക്കി പോലീസ്

ചികിത്സാ പിഴവിൽ എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയിലെ ന്യൂറോ സര്‍ജൻ ഡോ.കെ ശ്രീജിത്തിന് എതിരെ നന്ദകുമാറിൻ്റെ മകൾ വഞ്ചിയൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തത് മാധ്യമ സിൻഡിക്കറ്റ് കഴിഞ്ഞ ജൂൺ രണ്ടിന് റിപ്പോർട്ട് ചെയ്തിരുന്നു. തലയില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് മെയ് 16നാണ് നന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടുപിന്നാലെ നടത്തിയ സർജറി പിഴച്ചതാണ് അദ്ദേഹത്തിൻ്റെ ജീവൻ നഷ്ടപ്പെടുന്നതിലേക്ക് വരെയെത്തിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top