മോദിക്കെതിരെ നിരന്തരം വിമര്‍ശനം; മികച്ച ഐഎഎസ് ഓഫീസര്‍; കോണ്‍ഗ്രസില്‍ ചേര്‍ന്ന കണ്ണന്‍ ഗോപിനാഥന്‍ ചില്ലറക്കാരനല്ല

മലയാളിയായ മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും നയങ്ങളില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപാനാഥന്‍ സിവില്‍ സര്‍വീസില്‍ നിന്നും രാജിവച്ചത്. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ആയിരുന്നു രാജി. ജോലി ഉപേക്ഷിച്ച ശേഷം സര്‍ക്കാരിന് എതിരെ നിരന്തര പോരാട്ടത്തിലായിരുന്നു കണ്ണന്‍. പൗരത്വ ഭേദഗതിയുമായുള്ള പ്രതിഷേധത്തിനിടെ മൂംബൈയിലും ആഗ്രയിലും അറസ്റ്റിലായിരുന്നു.
രാവിലെ 11.30ന് എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കണ്ണന്‍ ഗോപിനാഥാന്‍ ഔദ്യോഗികമായി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അംഗത്വം നല്‍കി. കനയ്യ കുമാര്‍, പവന്‍ ഖേര തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകല്‍ നടന്നത്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും കണ്ണന്‍ ഗോപിനാഥന്‍ കൂടിക്കാഴ്ചയും നടത്തി.
ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും എന്നായിരുന്നു അംഗത്വം സ്വീകരിച്ച ശേഷമുള്ള കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണം. എന്താണ് തന്റെ റോളെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്. നിയമസഭയിലേക്ക് അടക്കം അദ്ദേഹത്തെ പരിഗണിക്കാനാണ് സാധ്യത.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here