അസിം മുനീർ സ്യൂട്ടിട്ട ഒസാമ ബിൻ ലാദൻ; ഇന്ത്യക്ക് നേരെ ഭീഷണി മുഴക്കിയ പാക് സൈനിക മേധാവിക്കെതിരെ മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

അമേരിക്കയിൽ നിന്നും ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ ഭീഷണികൾ ഉയർത്തിയ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. സ്യൂട്ട് ധരിച്ച ഒസാമ ബിൻ ലാദനാണ് അസിം മുനീറെന്ന് അദ്ദേഹം പരിഹസിച്ചു. പാകിസ്ഥാൻ യുദ്ധക്കൊതിയുള്ള തെമ്മാടി രാഷ്ട്രത്തെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read : ‘കാശ്മീർ പാകിസ്ഥാൻറെ ജീവനാഡി’; അമേരിക്കയിൽ നിന്ന് ഇന്ത്യയെ വെല്ലുവിളിച്ച് പാക് സൈനിക മേധാവി
പാകിസ്ഥാന്റെ സൈനിക മേധാവിയെ ഭീകരനായ ഒസാമ ബിൻ ലാദനുമായാണ് അദ്ദേഹം താരതമ്യം ചെയ്തത്. മുനീറിന്റെ സമീപകാല പരാമർശങ്ങൾ ഭീകര സംഘടനയായ ഐഎസിനെ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യക്കെതിരെ അമേരിക്കൻ മണ്ണിൽ വച്ച് പാക് അസിം മുനീർ ആണവ ഭീഷണി മുഴക്കിയത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. അമേരിക്കയിൽ നിന്ന് വിദേശ രാജ്യത്തിന്റെ സൈനിക തലവൻ മറ്റൊരു രാജ്യത്തിനെതിരെ ആണവ ഭീഷണി ഉയരുന്നത് ഇതാദ്യമായിട്ടായിരുന്നു. മുനീറിന്റെ ഭീഷണിയെ ഇന്ത്യ ഔദ്യോഗികമായി അപലപിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here