അധ്യാപികക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ഗുരുദക്ഷിണ; തട്ടിയെടുത്തത് 21 പവനും 27.5 ലക്ഷം രൂപയും; അറസ്റ്റ്

പഠിപ്പിച്ച അധ്യാപികയെ തന്നെ പറ്റിച്ച് വിദ്യാര്‍ത്ഥി. മലപ്പുറം തലക്കടത്തൂര്‍ സ്വദേശി ഫിറോസാണ് അധ്യാപികയെ പറ്റിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുത്തത്. 27.5 ലക്ഷം രൂപയും 21 പവന്‍ സ്വര്‍ണ്ണവുമാണ് ഫിറോസ് തട്ടിയെടുത്തത്. ബിസിനസ് തുടങ്ങി ലാഭ വിഹിതം നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

ആദ്യം കുറച്ച് പണമാണ് വാങ്ങിയത്. ആ പണം ഉപയോഗിച്ച് ബിസിനസ് ചെയ്തു അതിന്റെ ലാഭവിഹിതം എന്ന് പറഞ്ഞ് കുറച്ച് പണം നല്‍കി. ഇതോടെ സ്വന്തം വിദ്യാര്‍ത്ഥിയെ വിശ്വസിച്ച് കൂടുതല്‍ അധ്യാപിക കൂടുതല്ർ പണം നല്‍കി. ബിസിനസ് വിപുലമാക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ മുഴുവന്‍ സ്വര്‍ണ്ണവും നല്‍കി. പിന്നാലെ ഫിറോസ് മുങ്ങുകയും ചെയ്തു. കര്‍ണാടകയില്‍ നിന്നാണ് പ്രതിയെ പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്.

ALSO READ : SFI വിദ്യാർത്ഥിനികളുടെ അതിക്രൂര ‘ഗുരുദക്ഷിണ’; കോപ്പിയടി പിടിച്ച അധ്യാപകനെ പീഡനക്കേസില്‍ കുടുക്കി പ്രതികാരം; വിട്ടയച്ച് കോടതി

1988-90 കാലത്ത് പഠിപ്പിച്ച അധ്യാപികയെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിനിടെ കണ്ടാണ് ഫിറോസ് വീണ്ടും പരിചയം പുതുക്കിയത്. പിന്നാലെ നിരന്തരം ബന്ധപ്പെട്ട് വിശ്വാസം നേടി. ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നല്‍കി. പിന്നീട് മൂന്ന് ലക്ഷം വാങ്ങി 12,000 രൂപ ലാഭ വിഹിതം നല്‍കി. ഇങ്ങനെയാണ് വലിയ തുകയുലേക്ക് ഇടപാട് എത്തിച്ചത്. ഫിറോസിന്റെ ഭാര്യ റംലത്തിന്റെ കൂടി സഹായത്തോടെയാണ് ഈ തട്ടിപ്പ് നടത്തിയത്. റംലത്തിന് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top