വാഹനാപകടം: ബഹറിനിൽ നാല് മലയാളികൾ കൊല്ലപ്പെട്ടു

മനാമ: ഓണാഘോഷം കഴിഞ്ഞുമടങ്ങിയ നാല് മലയാളികളടക്കം അഞ്ചുപേർ ബഹറിനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഓണാഘോഷം കഴിഞ്ഞുമടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇന്നലെ രാത്രിയിൽ സംഭവിച്ച അപകടം പുലർച്ചെയാണ് മിക്കവരുമറിഞ്ഞത്. അഞ്ചുപേരും ആശുപത്രിജീവനക്കാരായിരുന്നു. മരിച്ചവരിൽ ഒരു തുംഗനാ സ്വദേശിയുമുണ്ട്.

വി പി മഹേഷ് (കോഴിക്കോട്), ജഗത് വാസുദേവൻ (മലപ്പുറം, പെരിന്തൽമണ്ണ), ഗൈദർ ജോർജ് (ചാലക്കുടി), അഖിൽ രഘു (കണ്ണൂർ), തെലുങ്കാന സ്വദേശി സുമൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മുഹറഖിലെ സ്വകാര്യ ആശുപതിജീവനക്കാരാണ്.

ഓണാഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന അത്തപ്പൂക്കളം ഇടുന്നതിലടക്കം നാലു മലയാളി യുവാക്കളും സജീവമായി പങ്കെടുത്തിരുന്നു. ചന്ദ്രയാൻ മാതൃകയിൽ വ്യത്യസ്ഥമായ അത്തപ്പൂക്കളമിട്ട് സുഹൃത്തുക്കളോടൊപ്പം ഫോട്ടോയുമെടുത്തശേഷമാണ് വൈകീട്ട് ഹോട്ടലിൽ നടന്ന സദ്യക്കായി അഞ്ചുപേരും പോയത്. മലയാളികളായ നാലുപേരും ആഘോഷത്തിനിടെ ഒരു ഫ്രെയിമിൽ ഫോട്ടോ എടുക്കുകയും ചെയ്തു.

ഇത് ഗ്രൂപ്പുകളിലടക്കം ഷെയർ ചെയ്തശേഷമാണ് അഞ്ചുപേരും പത്തുമണിയോടെ താമസസ്ഥലത്തേക്ക് തിരിച്ചത്. മുഹറഖിൽ ആശുപത്രിക്കടുത്തുതന്നെയാണ് അഞ്ചുപേരും താമസിച്ചിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top