അധ്യാപകർക്കും സഹപാഠികൾക്കും നേരെ നിറയൊഴിച്ച് 14കാരൻ; അമേരിക്കയിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ നാല് മരണം

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും സ്കൂളിൽ വെടിവയ്പ്പ്. ജോർജിയയിലെ വൈൻഡർ നഗരത്തിലെ അപലാച്ചി ഹൈസ്‌കൂളിലാണ് പതിനാലുകാരൻ അധ്യാപകർക്കും സഹപാഠികൾക്കും നേരെ വെടിയുതിർത്തത്. രണ്ട് അധ്യാപകരും രണ്ട് വിദ്യാർത്ഥികളുമടക്കം നാലുപേർ കൊല്ലപ്പെട്ടു. 30പേര്‍ക്ക് പരുക്കേറ്റു. ഒൻപത് പേരുടെ നില ഗുരുതരമാണ്. വെടിവയ്ക്കാനുള്ള കാരണം വ്യക്തമല്ല.
വെടിയുതിർത്ത വിദ്യാർത്ഥിയെ പോലീസ് അറസ്റ്റു ചെയ്തു. മരിച്ചവരുടെ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല. കുട്ടിയേയും മാതാപിതാക്കളെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ അനുശോചനം രേഖപ്പെടുത്തി.
അമേരിക്കയിൽ സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും വെടിവയ്പ്പ് തുടർക്കഥ ആയിരിക്കുകയാണ്. രാജ്യത്തെ പ്രായപൂർത്തിയായവരിൽ മൂന്നിലൊന്ന് പേർക്കും തോക്ക് ഉണ്ട്. സൈനികർ ഉപയോഗിക്കുന്ന റൈഫിളുകൾ വരെ വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവുകളുണ്ട്. ഈ വർഷം 384 വെടിവെയ്പ്പുകളിലായി 11,557പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here