‘മെത്ത്’ കൂട്ടിയിട്ട് കത്തിച്ചു; പതിനാല് പേർ ആശുപത്രിയിൽ

എഫ്‌ബി‌ഐ പിടിച്ചെടുത്ത മയക്കുമരുന്ന് കത്തിക്കുന്നതിനിടയിൽ ഉണ്ടായ പുക ശ്വസിച്ച് 14 പേർ ആശുപത്രിയിൽ. ഓരോ രണ്ട് മാസത്തിലും പിടിച്ചെടുത്ത മയക്കുമരുന്നുകൾ നശിപ്പിക്കുന്നത് പതിവാണ്. അമേരിക്കൻ സംസ്ഥാനമായ മൊണ്ടാനയിലെ യെല്ലോസ്റ്റോൺ വാലി അനിമൽ ഷെൽട്ടറിലാണ് ഇത്തവണ ഇത് കത്തിച്ചത്. ബുധനാഴ്ച അത്തരത്തിൽ രണ്ട് പൗണ്ട് മെത്താംഫെറ്റാമിൻ ആണ് കത്തിച്ചത്. കെട്ടിടത്തിൽ പുക നിറയുകയും അത് ശ്വസിച്ച ജീവനക്കാർക്കും മൃഗങ്ങൾക്കും അസ്വസ്ഥത ഉണ്ടാവുകയും ചെയ്തു.

Also Read : ആരാണ് മയക്കുമരുന്നിന്റെ റാണി ജസ്വീൻ സംഗ; ഹോളിവുഡ് നടന്റെ മരണത്തിന് ഇവര്‍ക്കുള്ള പങ്ക് എന്ത്

ഉടൻ തന്നെ അവിടെയുണ്ടായിരുന്ന പതിനാല് തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. ഷെൽട്ടറിലെ 75 നായ്ക്കളെയും പൂച്ചകളെയും മാറ്റി പാർപ്പിച്ചു. മൃഗങ്ങളുടെ ശവശരീരങ്ങൾ സംസ്കരിക്കുന്ന പതിവുള്ളതിനാൽ മുറികളിൽ പുക നിറഞ്ഞപ്പോൾ ആദ്യം ജീവനക്കാർ അത് കാര്യമായി എടുത്തിരുന്നില്ല. തുടർന്ന് പലർക്കും കടുത്ത തലവേദനയും തൊണ്ടവേദനയും ഉണ്ടായതോടെ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top