കുര്‍ബാനയ്ക്ക് വന്നില്ല; തിരക്കി എത്തിയപ്പോള്‍ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ വൈദികന്‍

കാസര്‍കോട് വൈദികനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഏഴാംമൈല്‍ പോര്‍ക്കളം എം.സി.ബി.എസ് ആശ്രമത്തിലെ വൈദികന്‍ ഫാ. ആന്റണി ഉള്ളാട്ടില്‍ ആണ് മരിച്ചത്. 44 വയസായിരുന്നു. ഇന്ന് രാവിലെ കുര്‍ബാനയ്ക്ക് എത്താത്തതിനാല്‍ അന്വേഷിച്ച് പോയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. പ്രാര്‍ത്ഥന കേന്ദ്രത്തിന് സമീപത്തെ വാടക വീട്ടിലായിരുന്നു ആന്റണി ഉള്ളാട്ടില്‍ താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പാണ് തൃശ്ശൂരില്‍ നിന്നും ഇവിടെ എത്തിയത്.
ആശ്രമത്തിലെ വൈദികര്‍ എത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് അടച്ച നിലയില്‍ ആയിരുന്നു. തള്ളി തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. ഇരിട്ടി എടൂര്‍ സ്വദേശിയാണ്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ALSO READ : കന്യാസ്ത്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു; മലയാളി വൈദികന്‍ പോലീസ് പിടിയില്‍
ആശ്രമത്തിലെ മറ്റൊരു വൈദികനും വാടക വീട്ടില്‍ തമാസിച്ചിരുന്നു. ഇദ്ദേഹം ഇന്നലെ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്. അതിനാല്‍ ഇന്നലെ രാത്രിയില്‍ ആന്റണി ഉള്ളാട്ടിലിനെ കണ്ടിരുന്നില്ല. ഫാദര്‍ ആന്റണി ഉള്ളാട്ടില്‍ ഒരു ഡോക്ടറെ കാണാന്‍ പോയിരുന്നതായി ആശ്രമത്തിലുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനുശേഷം അസ്വസ്ഥതയിലായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here