സിനിമയുടെ പേരിൽ 40 ലക്ഷത്തിന്റെ തട്ടിപ്പ്; സ്മൃതി മന്ദാനയുടെ മുൻ കാമുകൻ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. സിനിമയിൽ നിക്ഷേപം നടത്തിയാൽ വലിയ ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് സാംഗ്ലി പോലീസ് നടപടിയെടുത്തത്.

നടനും നിർമ്മാതാവുമായ വിഗ്യാൻ മാനെയാണ് പരാതി നൽകിയത്. ‘നസാരിയ’ എന്ന തന്റെ പുതിയ സിനിമയിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചാൽ, ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമ്പോൾ 12 ലക്ഷം രൂപ ലാഭം നൽകാമെന്ന് പലാഷ് വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ സിനിമയിൽ വേഷം നൽകാമെന്നും ഇയാൾ വിശ്വസിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 2023 ഡിസംബറിനും 2025 മാർച്ചിനും ഇടയിൽ പലതവണകളായി 40 ലക്ഷം രൂപ കൈമാറി. എന്നാൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പലാഷ് പ്രതികരിക്കാതായതോടെയാണ് വിഗ്യാൻ പോലീസിനെ സമീപിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള പലാഷ് മുച്ഛലിന്റെ പ്രണയവും വിവാഹനിശ്ചയവും നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ 2025 നവംബറിൽ നടക്കേണ്ടിയിരുന്ന വിവാഹം അപ്രതീക്ഷിതമായി റദ്ദാക്കി. സ്മൃതിയുടെ പിതാവ് ആശുപത്രിയിലായതിനാലാണ് വിവാഹം മാറ്റിവെച്ചതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ പിന്നീട് ഇരുവരും പൂർണ്ണമായും വേർപിരിയുകയായിരുന്നു. പലാഷിന്റെ മറ്റ് ചില ബന്ധങ്ങളാണ് വിവാഹം മുടങ്ങാൻ കാരണമെന്ന റിപ്പോർട്ടുകളും അന്ന് പുറത്തുവന്നിരുന്നു. നിലവിൽ സാംഗ്ലി പോലീസ് കേസെടുത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആരോപണങ്ങളിൽ പലാഷ് ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top