സൗജന്യ ആധാർ പുതുക്കല്‍ രണ്ട് ദിവസം കൂടി; അവസാന തീയതി ഡിസംബര്‍ 14

ആധാര്‍ പുതുക്കിയോ? ഇല്ലെങ്കില്‍ ശ്രദ്ധിക്കുക. ഇനി രണ്ട് ദിവസം കൂടിയേ സമയമുള്ളു. സൗജന്യമായി ആധാര്‍ പുതുക്കാനുള്ള അവസാന തീയതി ഡിസംബര്‍ 14 ആണ്. ഓൺലൈൻ വഴി സ്വന്തമായി വിവരങ്ങൾ പുതുക്കാൻ സാധിക്കും. ഡിസംബർ 14ന് ശേഷം പുതുക്കണമെങ്കിൽ 50 രൂപ ഫീസ് നൽകണം.

പേര്, വിലാസം, ലിംഗം, ജനന തീയതി, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവയാണ് പുതുക്കാൻ കഴിയുന്നത്. 10 വർഷത്തിലൊരിക്കൽ ആധാർ അപ്ഡേറ്റ് ചെയ്യണമെന്ന് UIDAI നിർദേശിച്ചിട്ടുണ്ട്. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും, തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവയയും സ്കാൻ ചെയ്ത് കൈവശം സൂക്ഷിക്കണം.

പുതുക്കുന്നത് എങ്ങനെ?

1) UIDAI യുടെ ഔദ്യോഗിക വെബ്സൈറ്റായ myaadhaar.uidai.gov.in സന്ദർശിക്കുക.

2) ആധാർ നമ്പർ നൽകുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും.

3) ഒടിപി നൽകി ലോഗിൻ ചെയ്ത ശേഷം നിർദ്ദേശങ്ങൾ മനസിലാക്കുക.

4) അതിനു ശേഷം ഡോക്യുമെന്റ് അപ്ഡേറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യണം.

5) പേര്, മേൽവിലാസം തുടങ്ങി ഏതാണോ മാറ്റം വരുത്തേണ്ടത് അത് തിരഞ്ഞെടുക്കുക.

6) മാറ്റം വരുത്തേണ്ട രേഖകളും അനുബന്ധ വിവരങ്ങളും നൽകി കഴിയുമ്പോൾ സബ്മിറ്റ് ഓപ്ഷൻ നൽകണം.

തുടർന്ന് URN അഥവാ അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ ലഭിക്കും. സമർപ്പിച്ച അപേക്ഷ സ്വീകരിച്ചോ ഇല്ലയോ എന്നത് ഈ നമ്പർ ഉപയോഗിച്ച് അറിയാൻ സാധിക്കും.

സമർപ്പിച്ച അപേക്ഷയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കും. ഇനിയും ആധാർ പുതുക്കിയിട്ടില്ലെങ്കിൽ വേഗം ചെയ്യുക. സൗജന്യമായി പുതുക്കാന്‍ ഇനി മണിക്കൂറുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top