സൗഹൃദം വാടകയ്ക്ക് !! വില മണിക്കൂറിന് 50 രൂപ; വിചിത്ര ട്രെൻഡ് കേരളത്തിൽ പച്ചപിടിക്കുന്നു എന്ന് റിപ്പോർട്ട്

സൗഹൃദങ്ങൾക്ക് വലിയ വില കൊടുക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. പക്ഷേ തിരക്കുള്ള ജീവിതത്തിനിടയിൽ ആ സൗഹൃദങ്ങളെ വേണ്ടവിധത്തിൽ പരിഗണിക്കാൻ പലർക്കും കഴിയാറില്ല. ഡിജിറ്റൽ ലോകത്തുള്ള സൗഹൃദങ്ങൾ മാത്രമായി പലരുടെയും ഫ്രണ്ട്സ് സർക്കിളുകൾ ചുരുങ്ങുന്നു.

പക്ഷേ ഏകാന്തമായ സമയങ്ങളിൽ ഒന്നിച്ചൊരു ചായ കുടിക്കാനോ, വെറുതെ കുറച്ചുനേരം തെരുവോരങ്ങളിലൂടെ നടക്കാനോ, നല്ലൊരു അസ്തമയം ആസ്വദിക്കാനോ ഒരു കൂട്ട് ആഗ്രഹിക്കുന്നവരാണ് പലരും. അത്തരക്കാരെ ലക്ഷ്യം വച്ചുള്ള ആപ്പുകൾ കേരളത്തിൽ സജീവമാകുന്നുവെന്ന് ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു

Also Read : ഡേറ്റിങ് ആപ്പ് പീഡനം: പതിനാറുകാരനെ ചൂഷണം ചെയ്ത ഒരാള്‍ കൂടി അറസ്റ്റില്‍; 13 പേര്‍ റിമാന്‍ഡില്‍

ഒന്നിച്ച് വർക്ക് ഔട്ട് ചെയ്യാനും പ്രിയപ്പെട്ട ഹോബികൾക്ക് കൂടെ കൂടാനും രാത്രിയിൽ ഒന്നിച്ച് ഡിന്നർ കഴിക്കാനുമൊക്കെ സുഹൃത്തുക്കളെ വാടകയ്ക്ക് നൽകുന്ന ‘ദോസ്ത് അദ്ദ’ ആണ് (DosthAdda) കേരളത്തിൽ സജീവമായി പ്രവർത്തനം നടത്തുന്ന ഹയർ എ ഫ്രണ്ട് ആപ്പ്. മണിക്കൂറിൽ 50 രൂപയാണ് മിനിമം ചാർജ്ജ്.

കൂടാതെ നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള സുഹൃത്തുക്കളെ തിരഞ്ഞെടുക്കാൻ കഴിയുന്ന ഫ്രണ്ട് (FRND) ആപ്പിന്റെ പ്രവർത്തനവും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സജീവമാണ്. നഗരവൽക്കരണത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ഒറ്റപ്പെടലിനെ വിപണന മാർഗമാക്കി മാറ്റിയിരിക്കുകയാണ് ടെക് കമ്പനികൾ.

അണുകുടുംബങ്ങളുടെ സാഹചര്യങ്ങളാണ് ഇത്തരം ബിസിനസുകൾക്ക് കളമൊരുക്കുന്നതെന്ന് കേരള സർവകലാശാലാ സോഷ്യോളജി വിഭാഗം മേധാവി ആർ കെ ബുഷ്റാ ബീഗം അഭിപ്രായപ്പെട്ടു. എന്നാൽ പണമീടാക്കുന്ന ഈ ഇടപാടുകൾ യഥാർത്ഥ സൗഹൃദങ്ങൾക്ക് പകരമാകില്ലെന്ന് എല്ലാവരും മനസിലാക്കേണ്ടത് ആണെന്നും അവർ ചൂണ്ടിക്കാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top