സിപിഎമ്മിൽ ഭിന്നത തുടരുന്നു; സർക്കാർ വേദി വേണ്ടെന്ന് ജി സുധാകരൻ

മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ തോട്ടപ്പള്ളി നാലുചിറ പാലത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ല. അതേസമയം, സിപിഎമ്മും-സിപിഐയും സംയുക്തമായി നടത്തുന്ന പുന്നപ്ര വയലാര്‍ വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന ദീപശിഖ റാലിയിലാണ് ദീപശിഖ റാലിയിലാണ് ജി. സുധാകരന്‍ പങ്കെടുക്കുക.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് സുധാകരനെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ക്ഷണിച്ചിട്ടും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള അദ്ദേഹത്തിൻ്റെ തീരുമാനം പാർട്ടിയിൽ നിലനിൽക്കുന്ന അതൃപ്തിയുടെ സൂചനയായി കണക്കാക്കപ്പെടുന്നു.

Also Read : തപാൽവോട്ട് അട്ടിമറിയിൽ തെളിവ് കിട്ടാതെ പോലീസ്!! ജി സുധാകരൻ കഷ്ടിച്ച് രക്ഷപ്പെട്ടു

സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് ഈ പാലത്തിന് അനുമതി നൽകുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്തത്. പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക നോട്ടീസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എംപിമാർക്കുമൊപ്പം ജി സുധാകരൻ്റെ പേരും ചിത്രവും വിശിഷ്ടാതിഥിയായി ഉൾപ്പെടുത്തിയിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് സുധാകരൻ്റെ പേര് സർക്കാർ പരിപാടിയിൽ ഇടം നേടുന്നത്. എന്നാൽ സിപിഎം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി പുറത്തിറക്കിയ പാലം ഉദ്ഘാടന നോട്ടീസിൽ നിന്ന് ജി സുധാകരൻ്റെ പേര് ഒഴിവാക്കിയിരുന്നു.

ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനായി എംഎൽഎയായ എച്ച് സലാം സുധാകരൻ്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ, എംഎൽഎ എത്തുമ്പോൾ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് ക്ഷണക്കത്തും നോട്ടീസും വീട്ടിൽ ഏൽപ്പിച്ച ശേഷമാണ് എംഎൽഎ മടങ്ങിയത്. വർഷങ്ങളായി പാർട്ടി പരിപാടികളിൽ നിന്നും പൊതുവേദികളിൽ നിന്നും വിട്ടുനിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതൃത്വം നേരത്തെയും ശ്രമിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top