തപാൽവോട്ട് അട്ടിമറിയിൽ തെളിവ് കിട്ടാതെ പോലീസ്!! ജി സുധാകരൻ കഷ്ടിച്ച് രക്ഷപ്പെട്ടു

തെളിവുകളുടെ അഭാവത്തിൽ കേസന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്ന് പോലിസ്. ആലപ്പുഴ സൗത്ത് പോലിസ് ജില്ലാ പോലിസ് മേധാവിക്ക് റിപ്പോർട്ട് നൽകി.1989 ലെ തെരഞ്ഞെടുപ്പ് രേഖകൾ ലഭിക്കാത്തതാണ് പ്രതിസന്ധി

തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തലിൽ ജി.സുധാകരനെതിരെ കഴിഞ്ഞ മാസമാണ് പൊലീസ് കേസെടുത്തു. വിവാദ പ്രസംഗത്തിന് പിന്നാലെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ കത്ത് നൽകിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം ലഭിച്ചതിന് പിന്നാലെ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്.

Also Read : തിരുത്തിയത് എല്ലാവരും വിശ്വസിക്കണം!! തപാൽവോട്ട് അട്ടിമറി വെളിപ്പെടുത്തലിൽ ഉരുണ്ടുമറിഞ്ഞ് സുധാകരന്‍; പോലീസെന്തിന് കേസെടുത്തെന്ന് ചോദ്യം

തപാൽ ബാലറ്റ് തിരുത്തിയെന്ന വെളിപ്പെടുത്തലിലാണ് കേസെടുത്തത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 136, 128 എന്നിവയുടെ ലംഘനവും 1961ലെ തെരഞ്ഞെടുപ്പ് ചട്ടലംഘനവും നടത്തിയതായി കണ്ടത്തിയതിനെ തുടർന്നാണ് നടപടി. ഐപിസി 465, 468,471 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ജി. സുധാകരന്റെ മൊഴി രേഖപെടുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top