ഓണക്കാലത്ത് ബസുകൾ പണിമുടക്കുമെന്ന് ഭീഷണി; കെഎസ്ആർടിസിയെ വെച്ച് നേരിടുമെന്ന് ഗതാഗത മന്ത്രി

സ്വകാര്യ ബസ് ഉടമകൾക്ക് താക്കീതുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. പണിമുടക്കി സമരം നടത്തിയാൽ കെഎസ്ആർടിസിയെ വെച്ച് നേരിടും. തൃശൂർ രാമനിലയത്തിൽ എത്തി ബസ് ഉടമകൾ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. “500 ലോക്കൽ ബസുകൾ കെഎസ്ആർടിസിക്ക് ഉണ്ട്, ഡ്രൈവറെ വെച്ച് ഡീസൽ അടിച്ച് വണ്ടി നിരത്തിലിറക്കും” എന്നാണ് ഗതാഗത മന്ത്രി പറഞ്ഞത്.

“സമരം ചെയ്യുകയാണെങ്കിൽ ഈ വണ്ടികൾ മുഴുവൻ റോഡിലിറങ്ങും. ശരാശരി 1200 വണ്ടികളാണ് എല്ലാദിവസവും ഇടിച്ചും മറ്റും വർക്ക്ഷോപ്പിൽ കിടന്നിരുന്നത്. ഇന്നത് 450 ആയിട്ടുണ്ട്. കെഎസ്ആർടിസിക്ക് ഇപ്പോൾ വാങ്ങിയ വണ്ടികൾ കൂടാതെ ഇത്രയും വണ്ടികൾ സ്പെയർ ഉണ്ട്. അവര് സമരം ചെയ്താൽ അതിങ്ങ് ഇറക്കും.” മന്ത്രി പറഞ്ഞു.

Also Read : അവിഹിതബന്ധ പരാതിയിൽ വിശദീകരണവുമായി ഗണേഷ്‌കുമാർ; വ്യക്തിപരമായ കാര്യങ്ങളിൽ കെഎസ്ആർടിസി ഇടപെടില്ല

വിദ്യാർത്ഥി കൺസഷൻ വർദ്ധിപ്പിക്കണം എന്നായിരുന്നു ബസുടമകളുടെ ആവശ്യം. അംഗീകരിച്ചില്ലെങ്കിൽ ഓണക്കാലത്ത് പണിമുടക്കും എന്ന നിലപാടിലായിരുന്നു അവർ. ആവശ്യം അംഗീകരിക്കാൻ കഴിയാത്തതാണ്. വിദ്യാർത്ഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വിദ്യാർത്ഥികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാനില്ലെന്നും മന്ത്രി പറഞ്ഞു.

അവരുമായും കുട്ടികളുമായും ട്രാൻസ്പോർട്ട് സെക്രട്ടറി ചർച്ച നടത്തിയതാണ്. ആ ചർച്ചയിൽ കുട്ടികൾ സമവായത്തിന് തയ്യാറായില്ല. അതൊന്നും കാര്യമുള്ള കാര്യമല്ല. ഇവര് അഞ്ച് രൂപ വച്ചൊക്കെ വാങ്ങുന്നുണ്ട്, കൊടുക്കുന്നുമുണ്ട്. ആദ്യം ഇവര് മത്സര ഓട്ടം നിർത്തട്ടെ, ഇതാണ് ഗതാഗതമന്ത്രി നിലപാട് അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top