കൂട്ടബലാൽസംഗത്തിന് ഇരയായി മെഡിക്കൽ വിദ്യാർത്ഥിനി; മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത് സഹപാഠിയും സുഹൃത്തുക്കളും

ഡൽഹിയിൽ എംബിബിഎസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. 18കാരിക്ക് മയക്കുമരുന്ന് നൽകിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. 20 കാരനായ സഹപാഠിക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയത്.
ഹോട്ടലിൽ പാർട്ടിയുണ്ടെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ഇയാൾ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് മയക്കുമരുന്ന് നൽകിയാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിനുശേഷം തന്റെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.
ഹരിയാന സ്വദേശിയായ പെൺകുട്ടി ഡൽഹിയിലെ ബാബാ സാഹേബ് അംബേദ്കർ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയാണ്. ഇവിടുത്തെ ഹോസ്റ്റലിലാണ് പെൺകുട്ടി താമസിക്കുന്നത്. സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇവർക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here