ഗുണ്ടാദമ്പതികളുടെ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; അമ്മ മരിച്ചത് നിറകണ്ണുകളോടെ നോക്കി നിന്ന് മകൾ

ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഗുണ്ടാദമ്പതികൽ തമ്മിൽ തർക്കം ഉണ്ടായത്. പാസ്‌പോർട്ടിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭാര്യയായ റൂബിയെ വികാസ് വെടിവച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപെട്ടു. ഇയാൾ നിലവിൽ ഒളിവിലാണ്.

ഇന്ന് രാവിലെ വികാസ് റൂബിയോട് പാസ്‌പോർട്ട് ആവശ്യപ്പെട്ടത്. തുടർന്നാണ് തർക്കം ആരംഭിച്ചത്. പെട്ടന്നുള്ള ദേഷ്യത്തിലാണ് വികാസ് വെടിയുതിർത്തത്. ഇവർക്ക് രണ്ട് പെണ്മക്കളാണ്. സംഭവം നടക്കുന്ന സമയം ഇവരുടെ 11വയസ്സുള്ള മകൾ വീട്ടിലുണ്ടായിരുന്നു. മറ്റേ കുട്ടി സ്കൂളിലും. മകൾ നോക്കി നിൽക്കെയായിരുന്നു കൊലപാതകം. പൊലീസുകാർ എത്തി റൂബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വികാസിന് ജോലി ഇല്ലായിരുന്നു. ഇത് ഇവർക്കിടയിൽ പലപ്പോഴും വഴക്കിന് കാരണമായി. മാസങ്ങളോളം വികാസ് വീട്ടിൽ നിന്ന് മാറി നിൽകുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഗാസിയാബാദിലെ അജ്നാര ഇന്റഗ്രിറ്റി എന്ന സൊസൈറ്റിയിലാണ് ഇവർ താമസിച്ചിരുന്നത്. ദമ്പതികളുടെ പേരിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

റൂബിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. വികാസിനായുള്ള അന്വേഷണം തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top