അമേരിക്ക നാടുകടത്തിയ ഗ്യാങ്സ്റ്റർ ഇന്ത്യയിലെത്തി; കനത്ത സുരക്ഷയിൽ കോടതിയിലേക്ക്

നിരവധി കേസുകളിൽ പ്രതിയായ ഗ്യാങ്സ്റ്റർ അൻമോൽ ബിഷ്ണോയിയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. ഇയാൾ ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചേർന്നതായി NIA വൃത്തങ്ങൾ സ്ഥിരീകരിച്ചു. കനത്ത സുരക്ഷയിലാണ് അൻമോലിനെ വിമാനത്താവളത്തിൽ നിന്ന് പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോയത്.

എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകക്കേസിലും ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനുനേരെ നടന്ന വെടിവെപ്പ് കേസിലും അൻമോൽ പ്രധാന പ്രതിയാണ്. ഇയാളെ നാടുകടത്തിയത് കേന്ദ്ര ഏജൻസികൾക്ക് വലിയ നേട്ടമാണ്. 10 ലക്ഷം രൂപ NIA ഇനാം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ എത്തിച്ച ശേഷം അനമോളിനെ ആദ്യം NIA കസ്റ്റഡിയിലെടുക്കും. അതിനുശേഷം മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ ആവശ്യപ്പെടും എന്നാണ് വിവരം.

അൻമോൽ ബിഷ്ണോയിക്ക് പോർച്ചുഗൽ, ഇറ്റലി, യുഎസ്, ദുബായ് അടക്കം നിരവധി രാജ്യങ്ങളിൽ ക്രിമിനൽ ശൃംഖലയുണ്ടെന്നാണ് വിവരം. ഈ സംഘം വിദേശത്തുള്ള മൊബൈൽ നമ്പറുകൾ നൽകുക, ഒളിത്താവളങ്ങൾ ഒരുക്കുക, ആയുധങ്ങൾ സംഘടിപ്പിക്കുക, മയക്കുമരുന്ന് വിതരണം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തിരുന്നതായും വിവരം ലഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top