ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം! രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട്ടുള്ള ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകളടക്കം മൂന്നുപേർക്ക് ഗുരുതര പരിക്ക്. ഭക്ഷണം തയാറാക്കുന്നതിനിടെയാണ്
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഹോട്ടലിലെ ജീവനക്കാർക്കുൾപ്പടെ ഗുരുതര പരിക്കേറ്റു.

രാജി, സിമി എന്നീ ജീവനക്കാർക്കും, ചായ കുടിക്കാൻ എത്തിയ നവാസ് എന്നയാൾക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗ്യാസ് ലീക്കാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top