SV Motors SV Motors

അംബാനിയെ വെട്ടി അദാനി; ചൈനയെ വെട്ടി ഇന്ത്യ; അതിസമ്പന്നരില്‍ റെക്കോർഡ്

ഇന്ത്യയിൽ ശതകോടീശ്വരന്‍മാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവെന്ന് ഹുറൂൺ സമ്പന്ന പട്ടിക. 11.6 ലക്ഷം കോടിരൂപയുടെ ആസ്തിയുമായി ഗൗതം അദാനിയാണ് ഒന്നാമത്. 10.14 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി മുകേഷ് അംബാനിയാണ് തൊട്ടു പിന്നിൽ. 3.14 ലക്ഷം കോടി രൂപയുടെ സമ്പത്തുമായി എച്ച്‌സിഎൽ ടെക്‌നോളജീസിൻ്റെ മേധാവി ശിവ് നാടാർ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഉണ്ടായിരുന്ന സമ്പത്തിൽ 95 ശതമാനം വളർച്ച നേടി അംബാനിയെ പിന്തള്ളിയാണ് ഇക്കുറി അദാനി ഒന്നാം സ്ഥാനത്ത് എത്തുന്നത്.

കഴിഞ്ഞ വർഷം ഒരോ അഞ്ചു ദിവസത്തിൻ്റെ ഇടവേളകളിൽ രാജ്യത്ത് ഒരു പുതിയ ശതകോടിശ്വരൻമാർ ഉണ്ടായി എന്നാണ് ഈ വർഷത്തെ ഹുറൂൺ പട്ടിക വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ശതകോടിശ്വരൻമാരുടെ എണ്ണത്തിൽ റെക്കോർഡ് വളർച്ചയാണ് പോയവർഷം ഉണ്ടായത്. ചൈനയുടെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ 25 ശതമാനം ഇടിവുണ്ടായപ്പോൾ രാജ്യത്ത് 29 ശതമാനം വർധനവ് രേഖപ്പെടുത്തി. 334 ശതകോടീശ്വരമാരാണ് ഇന്ത്യയിലുള്ളത്. ഇതിൽ 75 പേർ പുതിയതായി നേട്ടം സ്വന്തമാക്കിയവരാണ്.

ചരിത്രത്തിൽ ആദ്യമായിട്ടാണ് പട്ടികയിൽ 300 ന് മുകളിൽ ഇന്ത്യാക്കാരുണ്ടാവുന്നത്. പട്ടിക അനുസരിച്ച് രാജ്യത്ത് 1,539 വ്യക്തികൾക്ക് 1,000 കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുണ്ട്. വർഷത്തെ അപേക്ഷിച്ച് 220 പേരുടെ വർധനവാണുണ്ടായത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 86 ശതമാനമാണ് വളർച്ച. 1500 പേര്‍ പട്ടികയില്‍ ഇടം പിടിക്കുന്നത് ഇതാദ്യമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top