ക്യാമറ വിറ്റ് പട്ടിണി മാറ്റാൻ പലസ്തീൻ ജേർണലിസ്റ്റ്; മാധ്യമ പ്രവർത്തകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ഗാസയിലെ യുദ്ധം തീവ്രതയോടെ തുടരുന്നതിനാൽ, മേഖലയിൽ ജനജീവിതം ദുസ്സഹമായിരിക്കുന്നു. ഗാസയിൽ ഉടനീളം ഭക്ഷണം, ശുദ്ധജലം, മെഡിക്കൽ സാധനങ്ങൾ എന്നിവയുടെ കടുത്ത ക്ഷാമമാണ് റിപ്പോർട്ട് ചെയുന്നത്. ഇത് സാധാരണക്കാരെ മാത്രമല്ല, പത്രപ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും ബാധിക്കുന്നു.

ഗാസ ആസ്ഥാനമായുള്ള ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് അബോ ഔൺ തന്റെ കുടുംബത്തിന് ഭക്ഷണം വാങ്ങുന്നതിനായി തന്റെ ക്യാമറ ഉപകരണങ്ങളും പ്രസ് ഷീൽഡും വിൽക്കുകയാണെന്ന് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വെളിപ്പെടുത്തി.

“ഞാൻ ഗാസയിൽ നിന്നുള്ള ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് അബു ഔൺ ആണെന്നും എനിക്കും എന്റെ കുടുംബത്തിനു ഭക്ഷണം വാങ്ങാൻ എന്റെ ക്യാമറയും പ്രസ് ഷീൽഡും വിൽപ്പനയ്ക്ക് വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നാണ് അബു കുറിച്ചത്.

ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും ഗാസ ഇപ്പോൾ കടുത്ത ക്ഷാമം നേരിടുകയാണെന്നും പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട മരണങ്ങൾ കുത്തനെ കൂടിയിട്ടുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കനുസരിച്ച്, ഗാസയിലെ ജനസംഖ്യയുടെ മൂന്നിലൊന്നും ദിവസങ്ങളായി ഭക്ഷണമില്ലാതെ വലയുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top