ജെൻ-സിക്ക് സമരം ചെയ്യാനുമറിയാം; സോഷ്യൽ മീഡിയ തന്നെ വിഷയം

സോഷ്യൽ മീഡിയ നിരോധനത്തെ തുടർന്ന് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും അസാധാരണമായ ഒരു സമരത്തിന്റെ വാർത്തയാണ് പുറത്തുകൊണ്ടിരിക്കുന്നത്. പ്രതിഷേധത്തെ ജെൻ സി പ്രക്ഷോഭമെന്നാണ് ദേശീയ-അന്തർദേശിയ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. കൗമാരക്കാരായ യുവാക്കളാണ് പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ സർക്കാരിനെതിരെ വിപ്ലവം ആരംഭിച്ചത്. പ്രതിഷേധത്തിനിടെ മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.
Also Read : കോടതി പറഞ്ഞത് കേട്ടില്ല; സോഷ്യൽ മീഡിയക്ക് നിരോധനം
തലസ്ഥാനനഗരിയായ കാഠ്‌മണ്ഡുവിൽ നിലവിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയതോടെ കാഠ്‌മണ്ഡുവിൽ സർക്കാർ സൈന്യത്തെയും വിന്യസിച്ചു. പാർലമെന്റ് വളപ്പിൽ ഉൾപ്പെടെ പ്രതിഷേധം ശക്തമാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ലാത്തി ചാർജും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു. സോഷ്യൽ മീഡിയ നിരോധിച്ച സർക്കാർ നടപടി മുതൽ അഴിമതി വരെയുള്ള പ്രശ്നങ്ങൾ സമരക്കാർ ഉയർത്തി കാട്ടുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here