ജെന്‍ സിയുടെ കരുത്ത് അറിഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി; രാജിവച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മുങ്ങി

നേപ്പാളിലെ യുവാക്കളുടെ പ്രക്ഷോഭം കനത്തതോടെ രാജിവച്ച് പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് പ്രക്ഷോഭം തുടങ്ങിയത്. പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന്റെയും പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുടെയും ആറോള മന്ത്രിമാരുടെയും സ്വകാര്യ വസതികള്‍ക്കു പ്രക്ഷോഭകര്‍ തീയിട്ടു. വലിയ രീതിയില്‍ അക്രമത്തിലേക്ക് പ്രക്ഷോഭം മാറിയതോടെ സോഷ്യല്‍ മീഡിയ വിലക്ക് പിന്‍വലിച്ചു.
പ്രധാനമന്ത്രി രാജിവയ്ക്കുന്നതു വരെ പ്രക്ഷോഭം എന്നായിരുന്നു യുവാക്കളുടെ പ്രഖ്യാപനം. സര്‍ക്കാരിലുള്ള കൊലപാതകികളെ ശിക്ഷിക്കണമെന്നും, കുട്ടികളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. സൈന്യവും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രധാനമന്ത്രി രാജിക്ക് തയാറായത്. തലസ്ഥാനമായ കഠ്മണ്ഡു ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കലാപം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ മാത്രം പ്രക്ഷോഭത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
വാട്‌സാപ്, ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, യുട്യൂബ് എന്നിവയടക്കം 26 സമൂഹമാധ്യമ സൈറ്റുകള്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്. ഇത് അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനും സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്താനുമുള്ള നീക്കമാണെന്നു വിമര്‍ശിച്ചാണ് യുവജനങ്ങള്‍ രംഗത്തിറങ്ങിയത്. നിരോധനം പിന്‍വലിക്കാനാവശ്യപ്പെട്ട് ‘ജെന്‍ സി’ (ജനറേഷന്‍ സെഡ്) ബാനറുമായി ആരുടേയും ആഹ്വാനം ഇല്ലാതെയാണ് പ്രക്ഷോഭം തുടങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here