ഒടുവിൽ ജെൻ-സികൾ വിജയിച്ചു; വിലക്ക് നീങ്ങാൻ വില കൊടുത്തത് 19 പേരുടെ ജീവൻ

സോഷ്യൽ മീഡിയ നിരോധനത്തെ തുടർന്ന് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ കത്തികയറിയ ജെൻ-സി കലാപം കെട്ടടങ്ങുന്നു. അടിയന്തര മന്ത്രിസഭായോഗം ചേർന്ന്, സോഷ്യൽ മീഡിയ വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചതായി വാർത്താവിനിമയ മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് അറിയിച്ചതോടെയാണ് നേപ്പാൾ വീണ്ടും ശാന്തമാകുന്നത്. കലാപത്തെ തുടർന്ന് 19 പേരുടെ ജീവൻ നഷ്ടപ്പെടുകയും നൂറു കണക്കിന് പേർക്ക് പരിക്കുകൾ സംഭവിക്കുകയും ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്നുണ്ടായ കലാപത്തിൽ നേപ്പാൾ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സമിതിയോട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.
Also Read : ജെൻ-സിക്ക് സമരം ചെയ്യാനുമറിയാം; സോഷ്യൽ മീഡിയ തന്നെ വിഷയം
നേപ്പാൾ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. രജിസ്റ്റർ ചെയ്യാൻ സോഷ്യൽ മീഡിയ ഭീമന്മാർക്ക് ഓഗസ്റ്റ് 28 മുതൽ ഒരാഴ്ച സമയം നൽകിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി നോട്ടീസും നൽകിയിരുന്നു. എന്നാൽ കമ്പനികൾ അവസാന തീയതിക്ക് മുമ്പ് അപേക്ഷകൾ സമർപ്പിച്ചിരുന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here