‘സൈക്കിളിൽ റോക്കറ്റ് കൊണ്ടുപോയ കാലം മാറി, ബഹിരാകാശം ഇനി Gen Z-യുടെ കയ്യിൽ’; പ്രധാനമന്ത്രി

ബഹിരാകാശ സാങ്കേതികവിദ്യാ രംഗത്ത് ഇന്ത്യയുടെ യുവതലമുറ (Gen Z) നൽകുന്ന സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ബഹിരാകാശ മേഖല സ്വകാര്യ സ്ഥാപനങ്ങൾക്കായി തുറന്നു കൊടുത്തതിന് ശേഷം, രാജ്യത്തെ യുവജനത ഈ അവസരം മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിലെ ഇന്ത്യൻ സ്പേസ് സ്റ്റാർട്ടപ്പായ ‘സ്കൈറൂട്ടിൻ്റെ ഇൻഫിനിറ്റി കാമ്പസ്’ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള സ്കൈറൂട്ടിന്റെ ആദ്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-I’ അദ്ദേഹം ഉദ്ഘാടനം ചെയ്തു.

നിലവിൽ 300ലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. എൻജിനീയറിങ്, ഡിസൈനിങ്, ബഹിരാകാശം തുടങ്ങി പല കാര്യങ്ങളിലും ഇന്ത്യയിലെ Gen Z വലിയ പങ്കാണ് വഹിക്കുന്നത്. ഈ കുട്ടികളെ മറ്റുള്ള രാജ്യങ്ങൾക്ക് മാതൃക ആക്കാവുന്നതാണ്. ഏതാനും വർഷങ്ങൾ മുമ്പ് ചിന്തിക്കാൻ പോലും കഴിയാത്ത മേഖലകളിലാണ് ഇന്ന് ഇന്ത്യയിലെ യുവതലമുറ പ്രവർത്തിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

“തുടക്കത്തിൽ റോക്കറ്റിൻ്റെ ഭാഗം സൈക്കിളിൽ വെച്ച് കൊണ്ടുപോയ കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലോകത്ത് ഏറ്റവും വിശ്വസിക്കാൻ കൊള്ളുന്ന വിക്ഷേപണ വാഹനം ഇന്ത്യക്കുണ്ട്. സ്വപ്നങ്ങൾ നേടുന്നത് പണം കൊണ്ടല്ല, ലക്ഷ്യബോധം കൊണ്ടാണെന്ന് ഇന്ത്യ തെളിയിച്ചു,” എന്നും മോദി പറഞ്ഞു. വളരെ കുറച്ചു പണവും സൗകര്യങ്ങളും വെച്ചാണ് ഇന്ത്യ ബഹിരാകാശ യാത്ര തുടങ്ങിയത്. പതിറ്റാണ്ടുകളായി ബഹിരാകാശത്ത് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയ ഐഎസ്ആർഒയെയും അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ പ്രതിഭകൾ ലോകമെമ്പാടും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുകയാണ്. ലോകത്തെ നിക്ഷേപകർക്ക് ആകർഷകമായ കേന്ദ്രമായി ഇന്ത്യയുടെ ബഹിരാകാശ മേഖല മാറിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, ഭാവിയിൽ ഉപഗ്രഹ വിക്ഷേപണത്തിൽ ഇന്ത്യ ആഗോള നേതാവായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top