പേരിന് മുമ്പിൽ ‘MX’; അദ്ധ്യാപികയെ വീട്ടിലിരുത്തി സ്കൂൾ അധികൃതർ

ഫ്ലോറിഡയിലെ സ്കൂൾ അധ്യാപികയാണ് തൻ്റെ പേരിന് മുന്നിൽ ജെൻഡർ ന്യൂട്രൽ ആയ ‘MX’ ചേർത്തതിന് കടുത്ത നടപടി നേരിട്ടത്. സ്കൂൾ അധ്യാപികയോട് നിർബന്ധിത അവധിയിൽ പോകാനാണ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത്. ഈ സംഭവത്തിലൂടെ യുഎസിൽ ജെൻഡർ വിവാദങ്ങൾ വീണ്ടും ആളിക്കത്തുകയാണ്.

പത്താം ക്ലാസ്സിലെ ഇംഗ്ലീഷ് അധ്യാപിക തൻ്റെ പേരിനൊപ്പം ‘Mx’ എന്ന പദവിയാണ് ഉപയോഗിച്ചത്. ലിംഗഭേദം വ്യക്തമാക്കാത്ത വ്യക്തികളാണ്, അഭിസംബോധന ചെയ്യാൻ ‘മിസ്’ (Ms.), ‘മിസ്റ്റർ’ (Mr.) എന്നിവയ്ക്ക് പകരമായി ജെൻഡർ ന്യൂട്രൽ ‘Mx’ ഉപയോഗിക്കുന്നത്. ഇത് സ്കൂളിലെ നിലവിലുള്ള നയങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്കൂൾ ഭരണസമിതി അധ്യാപികയെ അവധിയിൽ പ്രവേശിപ്പിച്ചത്. താൻ ഒരു നോൺ-ബൈനറി വ്യക്തിയാണെന്നും, തൻ്റെ വ്യക്തിത്വം പ്രകടിപ്പിക്കുന്നതിനും വിദ്യാർത്ഥികൾ അത് ഉൾകൊള്ളാനും വേണ്ടിയാണ് ഈ പദം ഉപയോഗിച്ചതെന്നുമാണ് അധ്യാപികയുടെ വിശദീകരണം.

ഫ്ലോറിഡയിൽ ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ കൊണ്ടുവന്ന ചില വിവാദപരമായ നിയമങ്ങൾ ഈ വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. സ്കൂൾ കാമ്പസുകളിൽ ലിംഗഭേദപരമോ ലൈംഗികതയുമായി ബന്ധപ്പെട്ടതോ ആയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും അധ്യാപകർക്ക് പ്രത്യേക പദവികൾ ഉപയോഗിക്കുന്നതിനും ഈ നിയമങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.

അധ്യാപികയുടെ ഈ നടപടി ചില വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് കാരണമായി. ഇത് ക്ലാസ്റൂം അന്തരീക്ഷത്തിൽ അസ്വസ്ഥതയുണ്ടാക്കി എന്നും സ്കൂൾ അധികൃതർ പറയുന്നു. എന്നാൽ, അധ്യാപികയ്ക്ക് പിന്തുണയുമായി നിരവധി വിദ്യാർത്ഥികളും എൽജിബിടിക്യു+ (LGBTQ+) പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും, അതിൻ്റെ ഫലം അനുസരിച്ചായിരിക്കും അധ്യാപികയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക എന്നും സ്കൂൾ അധികൃതർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top