സ്വന്തമായി ‘എംബസി’, കൂട്ടിന് മോദിക്കൊപ്പമുള്ള ഫോട്ടോകൾ …. മൈക്രോനേഷനുകളുടെ അംബാസിഡർ; വ്യാജൻ നടത്തിയത് രാജ്യവിരുദ്ധ പ്രവർത്തനം

ഗാസിയാബാദിൽ ഹർഷ വർധൻ ജെയിൻ എന്ന വ്യക്തി വാടക വീട്ടിൽ അനധികൃത എംബസി നടത്തുന്നതായി ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് കണ്ടെത്തി. മൈക്രോനേഷനുകളുടെ അംബാസഡർ എന്ന് അവകാശപ്പെട്ടാണ് പ്രവർത്തിച്ചത്. വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ ഉപയോഗിച്ച ഇയാൾ, പ്രധാനമന്ത്രി, പ്രസിഡന്റ്, മറ്റ് ഉന്നതർ എന്നിവർക്കൊപ്പമുള്ള ഫോട്ടോകൾ വ്യാജമായി ഉണ്ടാക്കിയാണ് പലരെയും കബളിപ്പിച്ചത്.
ഒരു സ്വതന്ത്ര രാജ്യമാണെന്ന് അവകാശപ്പെടുന്നതും, എന്നാൽ ഏതെങ്കിലും ഔദ്യോഗിക സർക്കാരോ അന്താരാഷ്ട്ര സംഘടനയോ അംഗീകരിക്കാത്തതുമായ ചെറിയ, സ്വയം പ്രഖ്യാപിത സംവിധാനങ്ങളാണ് മൈക്രോനേഷനുകൾ എന്ന് പറയുന്നത്.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഹർഷ വർധൻ ഷെൽ കമ്പനികൾ വഴി ഹവാല ഇടപാടുകൾ നടത്തിയെന്ന കണ്ടെത്തലുമുണ്ട്. വെസ്റ്റ് ആർക്ടിക്ക, സബോർഗ, പൗൾവിയ, ലോഡോണിയ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡറാണെന്ന് ആളുകളെ വിശ്വസിപ്പിച്ചു. നയതന്ത്രജ്ഞനെന്ന വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച്, ഹർഷ വർധൻ വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയതായും പരാതിയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here