നയതന്ത്ര മേശയിലെ പുകവലി ചർച്ച; വലി നിർത്തില്ലെന്ന് ഉറപ്പിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി

മിഡിൽ ഈസ്റ്റിലെ സമാധാനം ചർച്ച ചെയ്യാൻ ലോക നേതാക്കൾ ഒത്തുകൂടിയ ഈജിപ്തിലെ ഗാസ സമാധാന ഉച്ചകോടിക്കിടെ രസകരമായ ഒരു സംഭവം അരങ്ങേറി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയോട് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പുകവലി നിർത്താൻ ഉപദേശിച്ചതാണ് സംഭവം. എന്നാൽ, അത് നടക്കാത്ത കാര്യമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞതോടെ സഭയിൽ ചിരി പടർന്നു.

ഉച്ചകോടിക്കിടെയുള്ള അനൗപചാരിക സംഭാഷണത്തിലാണ് എർദോഗൻ മെലോണിയോട് പുകവലി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്. “നിങ്ങൾ വിമാനത്തിൽ നിന്ന് ഇറങ്ങുന്നത് ഞാൻ കണ്ടു. വളരെ സുന്ദരിയായി കാണപ്പെടുന്നു. പക്ഷെ നിങ്ങൾ പുകവലി നിർത്തണമെന്നാണ് എന്റെ അഭിപ്രായം” എർദോഗൻ മെലോണിയോട് പറഞ്ഞു.

Also Read : പുകവലി നിര്‍ത്താന്‍ പറ്റുന്നില്ലേ? പരിഹാരവുമായി ഗവേഷകര്‍

മെലോണിയുടെ അരികിൽ നിന്നിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇത് കേട്ട് ചിരിച്ചുകൊണ്ട് ഉടൻ തന്നെ പ്രതികരിച്ചു: “അത് അസാധ്യമാണ്!” എർദോഗൻ്റെ പ്രതീക്ഷകളെ തകിടം മറിക്കുന്നതായിരുന്നു മാക്രോണിൻ്റെ ഈ പ്രതികരണം. ഇതിന് മറുപടിയായി, പുകവലി ഉപേക്ഷിക്കുന്നത് ന്ന് പുകവലി ഉപേക്ഷിക്കുന്നത് തന്നെ ഒരു സാമൂഹിക ജീവിയല്ലാതാക്കിയേക്കാം എന്ന് മെലോണി പറഞ്ഞു. ലോക നേതാക്കൾ നടത്തിയ ഈ ലഘു സംഭാഷണം ആഗോള തലത്തിൽ ശ്രദ്ധയാകർഷിക്കപ്പെട്ടു.

നേരത്തെ, ടുണീഷ്യൻ പ്രസിഡന്റ് കൈസ് സയ്യിദ് ഉൾപ്പെടെയുള്ള ആഗോള നേതാക്കളുമായി ബന്ധം സ്ഥാപിക്കാൻ പുകവലി തന്നെ സഹായിച്ചിട്ടുണ്ടെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ഒരു പുസ്തകത്തിൽ വെളിപ്പെടുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top