വിളിച്ചിട്ട് സുഹൃത്ത് ഫോൺ എടുക്കാത്ത കലിപ്പിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരണപ്പെട്ടു; സംഭവം തൃശൂരിൽ

സുഹൃത്തിനെ വാട്‌സ്ആപ്പ് കോൾ വിളിച്ച് ആത്മഹത്യാശ്രമം നടത്തിയ 18കാരി മരിച്ചു. കഴിഞ്ഞ മാസം 25ന് തൃശ്ശൂർ കൈപ്പമംഗലത്താണ് സംഭവം. സഹപാഠിയായ സുഹൃത്ത് കോള്‍ എടുക്കാത്തതില്‍ പ്രകോപിതയായി വീഡിയോ കോള്‍ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു.
സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവരം പറഞ്ഞതിന് പിന്നാലെയാണ് മാതാപിതാക്കൾ മുറി തുറന്ന് നോക്കുന്നതും തൂങ്ങി നിന്ന പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയതും. ചികിത്സയിലിരിക്കെ ഇന്നാണ് പെൺകുട്ടി മരിച്ചത്.
Also Read : പ്രതി പെൺകുട്ടിയുടെ വീട്ടിൽ തങ്ങിയത് ദിവസങ്ങളോളം; ജാമ്യത്തിലിറങ്ങിയും പീഡനം; 50 വർഷം തടവ് വിധിച്ച് കോടതി
കൈപ്പമംഗലം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ തുടർനടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സുഹൃത്ത് ഫോൺ എടുക്കാത്തതായിരുന്നു ആത്മഹത്യയ്ക്ക് പ്രകോപനമായത്. ഇരുവരും സഹപാഠികൾ ആയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here