പരിപ്പുവടയിൽ കുപ്പിച്ചില്ല്; ഭക്ഷ്യസുരക്ഷാ ഓഫീസർക്ക് പരാതി നൽകി റിട്ട എസ്ഐ
November 5, 2025 11:56 AM

മലപ്പുറത്ത് പരിപ്പുവടയിൽ കുപ്പിച്ചില്ല് കണ്ടെത്തി. നിലമ്പൂരിലെ ചായക്കടയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. ചക്കാലക്കുത്ത് റിട്ട എസ്ഐ ടിപി ശിവദാസൻ വാങ്ങിയ വടയിലാണ് കുപ്പിച്ചില്ല് കിട്ടിയത്.
കഴിഞ്ഞ ദിവസം രാത്രി നിലമ്പൂർ വികെ റോഡിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ചായക്കടയിൽ നിന്ന് മൂന്ന് വടകളും ഒരു കട്ലൈറ്റുമാണ് ശിവദാസൻ വാങ്ങിയത്. വീട്ടിലെത്തി വട കഴിച്ചപ്പോഴാണ് നാവിൽ എന്തോ തടഞ്ഞതായി തോന്നിയത്. കല്ലാണെന്ന് കരുതി എടുത്ത് നോക്കിയപ്പോഴാണ് കുപ്പിച്ചില്ലെന്ന് മനസ്സിലായത്. തുടർന്ന് ശിവദാസൻ നിലമ്പൂർ ഭക്ഷ്യസുരക്ഷാ ഓഫീസർക്ക് പരാതി നൽകി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here