ഇന്നലെ തന്നെ പമ്പയില്‍ എത്തി മുഖ്യമന്ത്രി; മടക്കം നിലയ്ക്കലില്‍ നിന്ന് ഹെലികോപ്റ്ററില്‍ ; ഒരുക്കങ്ങള്‍ എല്ലാം പൂര്‍ണ്ണം

ആഗോള അയ്യപ്പ സംഗമം അല്പസമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഇന്നലെ രാത്രി തന്നെ പമ്പയില്‍ എത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ പൊതുമരാമത്ത് ഓഫിസ് കോംപ്ലക്‌സില്‍ ഒരുക്കിയ പ്രത്യേക മുറിയിലാണ് മുഖ്യമന്ത്രി രാത്രി തങ്ങിയത്. ഉടന്‍ തന്നെ മുഖ്യമന്ത്രി ഇവിടെ നിന്നും സമ്മേളന വേദിയിലേക്ക് എത്തും.

ALSO READ : പിണറായിയുടെ ആഗോള അയ്യപ്പ സംഗമം ഇന്ന്; പമ്പാ തീരത്ത് എത്തുക മൂവായിരത്തോളം ഡെലിഗേറ്റുകള്‍

അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രി ഹെലികോപ്ടറിലാണ് മടങ്ങുന്നത്. നിലയ്ക്കല്‍ വരെ കാറില്‍ എത്തിയ ശേഷം അവിടെയുള്ള ഹെലിപാഡില്‍ നിന്ന് മടങ്ങും. അടൂരിലെ കെഎപിയുടെ ഹെലിപാഡിലാകും മഉഖ്യമന്ത്രി ഇറങ്ങുക. അടൂരില്‍ മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷ സമാപനയോഗം ഉദ്ഘാടനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രി പറന്ന് എത്തുന്നത്.

ALSO READ : പന്തളത്ത് സ്വാമി അയ്യപ്പന്‍ ബസ് സ്റ്റാന്‍ഡ്; തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എങ്ങും ഭക്തിമയം

സംഗമത്തില്‍ പങ്കെടുക്കുന്ന ഡെലിഗേറ്റുകളെല്ലാം പമ്പയില്‍ എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബു ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ ഇന്നലെ തന്നെ എത്തിയിട്ടുണ്ട്. ഇവര്‍ സന്നിധാനത്ത് നിന്നും പമ്പയിലേക്ക് തിരിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top