എന്‍എസ്എസും വിശ്വാസികളും എതിരാകുമോ എന്ന് ഭയം; ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചില്ല; സര്‍ക്കാരിനോട് ചോദ്യങ്ങള്‍

ആഗോള അയ്യപ്പസംഗമത്തിലെ പങ്കാളിത്തം സംബന്ധിച്ച് തന്ത്രപരമായ നിലപാടുമായി യുഡിഎഫ്. നേരിട്ട് ബഹി,്കരണം പ്രഖ്യാപിക്കില്ല. മറിച്ച് സര്‍ക്കാരിനെ സമ്മര്‍ദ്ധത്തിലാക്കാനുള്ള നീക്കങ്ങളാണ് യഡിഎഫ് നടത്തിയിരിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് ചില ചോദ്യങ്ങള്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. സര്‍ക്കാരിനേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കുന്ന ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ ശേഷം തീരുമാനം എന്നാണ് യുഡിഎഫ് നിലപാട്.
ALSO READ : ആഗോള അയ്യപ്പ സംഗമത്തിലേക്ക് യുഡിഎഫ് ഇല്ല? ക്ഷണിക്കാൻ എത്തിയവർക്ക് പിടികൊടുക്കാതെ സതീശൻ
യുവതി പ്രവേശനത്തിലെ അനുകൂല നിലപാട് മാറ്റിയോ? സുപ്രീം കോടതിയില്‍ യുവതി പ്രവേശനമാകാം എന്ന് വ്യക്തമാക്കി സമര്‍പ്പിച്ച സത്യവാങ്ങ്മൂലം തിരുത്തുമോ? ശബരിമല പ്രക്ഷോഭസമയത്ത് നടത്തിയ നാമജപഘോഷയാത്രയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമോ? ശബരിമല വികസനത്തിന് ബജറ്റില്‍ വകയിരുത്തിയ കോടികള്‍ ചിലവഴിക്കുമോ? ഇത്രയും ചോദ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
അയ്യപ്പ സംഗമം വിശ്വാസികളെ പറ്റിക്കാനുള്ള രാഷ്ട്രീയ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. സര്‍ക്കാര്‍ യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. അതിനുശേഷം പ്രതിപക്ഷം തീരുമാനം പ്രഖ്യാപിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.
ഒറ്റയടിക്ക് ബഹിഷ്‌കരണം പ്രഖ്യാപിക്കുന്നത് തിരിച്ചടിയാകും എന്ന വിലയിരുത്തലിലാണ് ഈ തന്ത്രം. എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ അയ്യപ്പ സംഗമത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സമുദായ സംഘടനകളേയും വിശ്വാസികളേയും എതിരാക്കുന്ന നീക്കം വേണ്ടെന്നാണ് നിലവിലെ ധാരണ. ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here