ശബരിമല യുവതീ പ്രവേശത്തിൽ പ്രതിഷേധിച്ച കാൽലക്ഷം പേർ കോടതി കയറിയിറങ്ങുന്നു; ആഗോള സംഗമത്തിന് പെരുമ്പറ മുഴക്കുമ്പോഴും തിരിഞ്ഞുനോക്കാൻ ആരുമില്ലാതെ

ശബരിമലയിൽ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൻ്റെ വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചതിനെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 25000 ലധികം പേർക്കെതിരെ കേസെടുത്തിരുന്നു. ഇവരിൽ ബഹു ഭുരിപക്ഷം പേരും കോടതി കയറിയിറ ങ്ങുകയാണ്.

ശബരിമല യുവതി പ്രവേശനം – എടുത്തത് 2636 കേസുകൾ. പ്രതികൾ 25408 പേർ. തെരഞ്ഞെടുപ്പ് പ്രമാണിച്ച് 2021 ഫെബ്രുവരി 26 ന് കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഉത്തരവ് ഇറക്കി. 2022 ഡിസംബർ – ലെ മുഖ്യമന്ത്രിയുടെ നിയമസഭ മറുപടി പ്രകാരം , 93 കേസുകൾ പിൻവലിക്കാൻ നിരാക്ഷേപ പത്രം നൽകി. ഇതിൽ 41 കേസുകൾ പിൻവലിക്കാൻ കോടതി അനുമതി നൽകി.

കോൺഗ്രസ് നേതാവായ കെ ബാബു എം എൽ എ യുടെ ചോദ്യത്തിന് ഉത്തരമായി നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേസുകൾ പിൻവലിക്കുന്ന കാര്യം സഭയിൽ വ്യക്തമാക്കിയത്. മൊത്തം 2636 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. മൊത്തം കേസുകളിലായി 25408 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് 2021 ഫെബ്രുവരി 26 ന് കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഉത്തരവ് ഇറക്കി. 2022 ഡിസംബറിലെ മുഖ്യമന്ത്രിയുടെ നിയമസഭ മറുപടി പ്രകാരം , 93 കേസുകൾ പിൻവലിക്കാൻ നിരാക്ഷേപ പത്രം നൽകി. ഇതിൽ 41 കേസുകൾ പിൻവലിക്കാൻ കോടതി അനുമതി നൽകിയെന്നും വ്യക്തമാക്കിയിരുന്നു. യുവതി പ്രവേശം നടപ്പാക്കാൻ ശ്രമിച്ചതിൻ്റെ പേരിലുള്ള തിരിച്ചടിയിൽ 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് തോറ്റു തുന്നം പാടി.

Also Read : ആഗോള അയ്യപ്പ സംഗമം; പിന്തുണ ഉപാധികളോടെ; ആചാര ലംഘനം പാടില്ലെന്ന് എൻ എസ് എസ്

എന്നാൽ ഈ മറുപടിക്കു ശേഷം എത്ര കേസുകൾ പിൻവലിച്ചുവെന്ന് വ്യക്തതയില്ല. ആഗോള അയ്യപ്പ സംഗമത്തിന് പ്രധാന സാമുദായിക സംഘടനകളായ എൻ എസ് എസ് , എസ്എൻഡിപി,കെപിഎം സ്, മലയര സഭ തുടങ്ങിയ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പഴയ കേസുകൾ പിൻവലിക്കാത്തതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി ഉയരുന്നത്. ഈ മാസം 20 ന് പമ്പയിലാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. സംഗമത്തിന് രാഷ്ട്രീയ മുഖമുണ്ടാ യില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി യിട്ടുണ്ട്. ശബരിമലയുടെ വികസനം ലക്ഷ്യമാ ക്കിയാണ് സംഗമം നടത്തുന്നതെന്നാണ് ദേവസ്വം ബോർഡിൻ്റെ ന്യായീകരണം. വിവിധ രാജ്യങ്ങളിൽ നിന്നായി 3000 പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read : ‘ഹിന്ദു വോട്ട് കിട്ടാനാണോ അയ്യപ്പസംഗമം; വിശ്വാസിയല്ലാത്തവർ എന്തിന് പരിപാടി നടത്തുന്നു?’; രാജീവ് ചന്ദ്രശേഖർ

ശബരിമലയിൽ സർക്കാർ ചെയ്യുന്ന പ്രായശ്ചിത്തമാണ് ആഗോള അയ്യപ്പ സംഗമമെന്ന് എ ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ബിജെപിയും കോൺഗ്രസും സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top