ഗോവ ദുരന്തത്തിൽ അപ്രതീക്ഷിത പ്രതികരണവുമായി ക്ലബ് ഉടമ; ലുക്കൗട്ട് നോട്ടീസ് നൽകി പൊലീസ്

ഗോവയിലെ അർപോറയിലുള്ള ‘ബിർച്ച് ബൈ റോമിയോ ലെയ്ൻ’ എന്ന നിശാക്ലബ്ബിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ക്ലബ് ഉടമകളായ സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവർക്കെതിരെ ഗോവ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തീപിടിത്തം ഉണ്ടായ ഉടൻ ഇരുവരും ഗോവ വിട്ടുപോയതായും രാജ്യം വിടാൻ ശ്രമിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് സംശയിക്കുന്നത്.

എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംഭവം നടന്ന ശേഷം ആദ്യമായി പ്രതികരിച്ച ഉടമ സൗരഭ് ലൂത്ര, ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും പിന്തുണയും നൽകുമെന്നും അദ്ദേഹം സോഷ്യൽ മീഡിയ വഴി അറിയിച്ചു.

തീപിടിത്തത്തിൽ 25 പേരാണ് മരിച്ചത്. ഇതിൽ ക്ലബ് ജീവനക്കാരും വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. ക്ലബ്ബിന്റെ മുകൾനിലയിലാണ് ആദ്യം തീ പടർന്നുപിടിച്ചത്. ഇടുങ്ങിയ വാതിലുകളും വെൻ്റിലേഷൻ ഇല്ലാത്ത മുറികളും മരണസംഖ്യ കൂടാൻ കാരണമായെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. തീപിടിത്തത്തിന് തൊട്ടുമുമ്പ് ക്ലബ്ബിനുള്ളിൽ കരിമരുന്ന് പ്രയോഗം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top