വിമാനത്തിന്റെ ടോയ്‌ലെറ്റിൽ കോടികളുടെ സ്വർണ പേസ്റ്റ്; പിന്നിൽ അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖല

സ്വർണം കടത്താൻ പലതരത്തിലുള്ള നൂതന മാർഗങ്ങളാണ് കള്ളക്കടത്തുകാർ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തിലെ ടോയ്‌ലെറ്റിൽ നിന്നും കണ്ടെടുത്തത് പേസ്റ്റ് രൂപത്തിലുള്ള സ്വർണമാണ്. കൂടാതെ യാത്രക്കാരിൽ നിന്ന് 8 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകളും പിടിച്ചെടുത്തു.
ടോയ്‌ലറ്റിൽ ഒളിപ്പിച്ച നിലയിൽ രണ്ട് സംശയാസ്പദമായ പൗച്ചുകളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. 2,196 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലായിരുന്നു. പേസ്റ്റ് പ്രോസസ്സ് ചെയ്തപ്പോൾ, 999 (24 കാരറ്റ്) പരിശുദ്ധിയുള്ള 1,867 ഗ്രാം ഖര സ്വർണം ലഭിച്ചു. ഇതിന് 1.93 കോടി രൂപ വിപണി മൂല്യം ഉണ്ടെന്നാണ് കണക്കാക്കുന്നത്. സ്വർണം കൊണ്ടുവന്നയാൾ ഭയന്നിട്ടു ഉപേക്ഷിച്ചതാകാം എന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
സംഭവത്തിൽ അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖലയ്ക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ചുള്ള അന്വേഷണം നടത്തിവരികയാണ്. കംബോഡിയയിൽ നിന്ന് അഹമ്മദാബാദിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരിൽ നിന്നാണ് 52,400 വിദേശ സിഗരറ്റ് സ്റ്റിക്കുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഈ സിഗരറ്റുകൾ യഥാർത്ഥമാണോ എത്തിനെ കുറിച്ചും അന്വേഷണം നടക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here